സംഭൽ ഷാഹി മസ്ജിദ്

സംഭൽ ഷാഹി മസ്ജിദിൽ സർവേ തുടരാം; മസ്ജിദ് കമ്മിറ്റിയുടെ ഹരജി തള്ളി അലഹബാദ് ഹൈകോടതി

ന്യൂഡൽഹി: സംഭൽ ഷാഹി മസ്ജിദിലെ സർവേ തുടരാൻ അനുമതി നൽകി അലഹാബാദ് ഹൈകോടതി. സർവേ നടപടികൾ ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി നൽകിയ ഹരജി തള്ളിക്കൊണ്ടാണ് അലഹാബാദ് ഹൈകോടതിയുടെ ഉത്തരവ്.

കേസിൽ മസ്ജിദ് കമ്മിറ്റിയുടെയും വാദി ഹരി ശങ്കർ ജെയിനിന്റെയും അഭിഭാഷകനെയും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ അഭിഭാഷകന്റെയും വാദങ്ങൾ കേട്ടതിന് ശേഷം ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാൾ നേരത്തെ ഈ വിഷയത്തിൽ വിധി പറയാൻ മാറ്റിവെക്കുകയായിരുന്നു.

കഴിഞ്ഞ നവംബറിൽ സർവേക്കിടയിലുണ്ടായ സംഘർഷത്തിൽ നാലുപേർ മരിച്ചിരുന്നു. തു​ട​ർ​ന്ന് ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വെ​ക്കാ​ൻ ന​വം​ബ​ർ 29നാ​ണ് വി​ചാ​ര​ണ​ക്കോ​ട​തി​ക്ക് സു​പ്രീം​കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ന​വം​ബ​ർ 19 നാ​ണ് സം​ഭ​ൽ ശാ​ഹി മ​സ്ജി​ദി​ൽ അ​ഡ്വ​ക്ക​റ്റ് ക​മീ​ഷ​ണ​റു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ സ​ർ​വേ ന​ട​ത്താ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.

പുരാതന ഹിന്ദു ക്ഷേത്രമായ ഹരിഹർമന്ദിർ തകർത്താണ് മുഗൾ കാലഘട്ടത്തിൽ പള്ളി നിർമിച്ചതെന്നാണ് ഹിന്ദുത്വ സംഘടനകളുടെ അവകാശവാദം. ഹ​​​രി​​​ഹ​​​ർ മ​​​ന്ദി​​​ർ എ​​​ന്ന ക്ഷേ​​​ത്രം ത​​​ക​​​ർ​​​ത്താ​​​ണ് ബാ​ബ​ർ സം​​​ഭ​ലി​ൽ ഷാ​​​ഹി ജ​​​മാ മ​​​സ്ജി​​​ദ് നി​​​ർ​​​മി​​​ച്ച​​​തെ​​​ന്ന് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട് അ​​​ഡ്വ. ഹ​​​രി​​​ശ​​​ങ്ക​​​ർ ജ​​​യി​​​ൻ എ​ന്ന അ​ഭി​ഭാ​ഷ​ക​ൻ മു​ഖേ​ന വി​ഷ്ണു ശ​ങ്ക​ർ എ​ന്ന​യാ​ളാണ് പ്രാ​ദേ​ശി​ക കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​​ത്. തു​​​ട​​​ർ​​​ന്ന്, കോ​​​ട​​​തി നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം ആ​​​ർ​​​ക്കി​​​യോ​​​ള​​​ജി​​​ക്ക​​​ൽ സ​​​ർ​​​വേ ഓ​ഫ് ഇ​ന്ത്യ (എ.​എ​സ്.​ഐ) ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ മ​​​സ്ജി​​​ദി​​​ൽ പൊ​​​ലീ​​​സ് സ​​​ന്നാ​​​ഹ​​​ത്തോ​​​ടെ സ​​​ർ​​​വേ​​​ക്കെ​​​ത്തുകയായിരുന്നു.

Tags:    
News Summary - Allahabad HC rejects Sambhal Jama Masjid committee plea against survey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.