വാരണാസിയിലെ തെരഞ്ഞെടുപ്പ്​ റദ്ദാക്കണം; തേജ്​ബഹാദൂറിൻെറ ഹരജിയിൽ മോദിക്ക്​ നോട്ടീസ്​

അലഹാബാദ്​: വാരണാസിയിലെ തെരഞ്ഞെടുപ്പ്​ അസാധുവായി പ്രഖ്യാപിക്കണമെന്ന്​ ആവശ്യപ്പെട്ട സമർപ്പിച്ച ഹരജിയിൽ പ്രധ ാനമന്ത്രി നരേന്ദ്രമോദിക്ക്​ അലഹബാദ്​ ഹൈകോടതി നോട്ടീസയച്ചു. മോദിക്കെതിരെ സമാജ്​വാദ്​ പാർട്ടി സ്ഥാനാർഥിയായി നാമനിർദേശക പത്രിക സമർപ്പിച്ച തേജ്​ബഹാദൂർ യാദവാണ്​ ഹരജി നൽകിയത്​​. തേജ്​ ബഹാദൂറിൻെറ നാമനിർദേശ പത്രിക തെരഞ്ഞെടുപ്പ്​ കമീഷൻ തള്ളിയിരുന്നു. കേസ്​ ആഗസ്​റ്റ്​ 21ന്​ വീണ്ടും പരിഗണിക്കും.

മോദി നാമനിർദേശ പത്രികയിൽ കുടുംബാംഗങ്ങളെ കുറിച്ചുള്ള വിവരങ്ങൾ നൽകിയി​ട്ടില്ലെന്നാണ്​ തേജ്​ബഹാദൂർ ആരോപിക്കുന്നത്​. മോദിയുടെ നിർദേശ പ്രകാരമാണ്​ തൻെറ നാമനിർദേശ പത്രിക തള്ളിയതെന്നും തേജ്​ബഹാദൂർ ഹരജിയിൽ പറയുന്നുണ്ട്​.

നാമനിർദേശ പത്രിക തള്ളിയതിനെതിരെ തേജ്​ ബഹാദൂർ സുപ്രീംകോടതിയിൽ ഹരജി നൽകിയിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ്​ കമീഷൻ നടപടിയെ ചോദ്യം ചെയ്​തുള്ള ഹരജി സുപ്രീംകോടതി അനുവദിച്ചില്ല.

Tags:    
News Summary - Allahabad HC issues notice to PM Modi-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.