ലഖ്നോ: പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധത്തിനിടെ അലഹാബാദിെൻറ പേര് പ്രയാഗ്രാജ് എന്ന് മാറ്റി യു.പി സർക്കാർ. പേരുമാറ്റത്തിന് ഉത്തർപ്രദേശ് മന്ത്രിസഭായോഗം അംഗീകാരം നൽകി. തീരുമാനത്തിനെതിരെ കോൺഗ്രസും സമാജ്വാദി പാർട്ടിയും ശക്തമായി രംഗത്തെത്തിയിരുന്നു.
ബുദ്ധിജീവികൾ, അധ്യാപകർ, സാഹിത്യകാരൻമാർ അഭിഭാഷകർ, രാഷ്ട്രീയക്കാർ എന്നിവരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ഇക്കാര്യത്തിൽ ഉയർന്നത്. രാജ്യത്തിെൻറ സ്വാതന്ത്ര്യ സമര പ്രസ്ഥാനവുമായി ബന്ധപ്പെട്ട അലഹബാദിെൻറ പ്രാധാന്യം പേരുമാറ്റത്തിലൂടെ കുറയുമെന്ന് േകാൺഗ്രസ് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.