പശു അമ്മയാണ്, പശു കശാപ്പ് നിര്‍ത്തിയാല്‍ ഭൂമിയിലെ എല്ലാ പ്രശ്‌നങ്ങളും അവസാനിക്കും -ഗുജറാത്ത് കോടതി

അഹമ്മദാബാദ്: പശുവിനെ കശാപ്പ് ചെയ്യുന്നത് നിര്‍ത്തിയാൽ മാത്രമാണ് ഭൂമിയിലെ സകല പ്രശ്‌നങ്ങളും അവസാനിക്കുകയെന്ന് ഗുജറാത്ത് താപി ജില്ല കോടതി ജഡ്ജി പറഞ്ഞു. കന്നുകാലി കടത്തുമായി ബന്ധപ്പെട്ട കേസിലായിരുന്നു കോടതിയുടെ വിചിത്ര നിരീക്ഷണം. കേസിലെ പ്രതി മുഹമ്മദ് അമീനിന്‌ ജീവപര്യന്തം ശിക്ഷയും അഞ്ച് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.

പശു ഒരു മൃഗം മാത്രമല്ല, അമ്മയാണെന്നും പശുവിന്റെ ഒരു തുള്ളി രക്തം പോലും ഭൂമിയില്‍ വീഴാതിരിക്കേണ്ടത് ഭൂമിയുടെ നിലനില്‍പിന് ആവശ്യമാണെന്നും പ്രിന്‍സിപ്പല്‍ ജില്ല ജഡ്ജി സമീര്‍ വിനോദ് ചന്ദ്ര വ്യാസ് പറഞ്ഞു. ചാണകം കൊണ്ട് നിർമിച്ച വീടുകളെ അണുവികിരണം ബാധിക്കില്ലെന്ന് ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. ഗോ മൂത്രം ഉപയോഗിക്കുന്നത് ഭേദമാക്കാനാകാത്ത പല രോഗങ്ങൾക്കും മരുന്നാണ്. പശു മതത്തിന്റെ പ്രതീകമാണെന്നും ജഡ്ജി അവകാശപ്പെട്ടു.

പശുക്കളെ അസന്തുഷ്ടരാക്കിയാൽ നമ്മുടെ സമ്പത്തും സ്വത്തും ഇല്ലാതാകും. കാലാവസ്ഥാ വ്യതിയാനം മൂലം താപനില ഉയരുന്നതിന് കാരണം കന്നുകാലികളെ പീഡിപ്പിക്കുന്നതാണെന്നും കോടതി പറഞ്ഞു.

Tags:    
News Summary - All problems on earth to be solved if cow slaughter is stopped: Gujarat court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.