Posted On
date_range Updated On
date_range ‘തീവ്രവാദ പ്രവർത്തനത്തിന്‍റെ പേരിൽ അറസ്റ്റിലായ ഹിന്ദുക്കളെല്ലാം ആർ.എസ്.എസുമായി ബന്ധമുള്ളവർ’
ന്യൂഡൽഹി: ആർ.എസ്.എസ് പ്രവർത്തകർ തീവ്രവാദ ബന്ധമുള്ളവരെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ്. മഹാത്മ ഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്സേ ആർ.എസ്.എസുകാരനാണെന്നും അദ്ദേഹം പറഞ്ഞു.
ആർ.എസ്.എസിന്‍റെ പ്രത്യയ ശാസ്ത്രം വെറുപ്പാണ് പ്രചരിപ്പിക്കുന്നത്. വെറുപ്പിനെ തുടർന്നുണ്ടാകുന്ന അക്രമങ്ങൾ തീവ്രവാദത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെയും വലതുപക്ഷ തീവ്രവാദത്തിനെ വിമർശിച്ച് ദിഗ് വിജയ് സിങ് രംഗത്തെത്തിയിരുന്നു. ഹിന്ദു തീവ്രവാദ'മല്ല ‘സംഘ് തീവ്രവാദ'മാണ് ഇവിടെയുള്ളത്. ‘തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും മതത്തിന്‍റെ പശ്ചാത്തലത്തില്‍ വിശദീകരിക്കാനാവില്ലെന്നും ദിഗ്‌വിജയ് സിങ്ങ് വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.