മുസാഫർനഗർ(യു.പി): നഗരത്തിനടുത്ത് ഖടൗലിയിൽ പുരി-ഹരിദ്വാർ ഉത്കൽ എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി 23 മരണം. നിരവധിപേർക്ക് പരിക്കുണ്ട്. ട്രെയിനിെൻറ 23 കോച്ചുകളിൽ 14 എണ്ണമാണ് പാളം തെറ്റി മറിഞ്ഞത്. ശനിയാഴ്ച ൈവകീട്ട് 5.45ഒാടെയാണ് സംഭവം. പാളം തെറ്റിയ ഒരു കോച്ച് ട്രാക്കിന് സമീപത്തെ വീട്ടിലേക്ക് ഇടിച്ചുകയറി. മറ്റ് കോച്ചുകൾ ഒന്നിന് മീതെ ഒന്നായും ഇടിച്ചുകയറിയതായി ദൃക്സാക്ഷികൾ പറഞ്ഞു.
അടിയന്തരസഹായ ട്രെയിൻ സംഭവസ്ഥലത്തെത്തി. അപകടത്തിൽപ്പെട്ടവർക്ക് എല്ലാ സഹായവും ചെയ്യാൻ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകി. പ്രാദേശിക ഭരണകൂടത്തിെൻറ നേതൃത്വത്തിൽ അടിയന്തര ദുരിതാശ്വാസ പ്രവർത്തനം നടക്കുന്നുണ്ട്. തിരക്കേറിയ വടക്കേയിന്ത്യൻ റെയിൽവേ റൂട്ടിൽ അപകടംമൂലം ഗതാഗതം താളംതെറ്റി.
അപകടത്തിൽ പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ നൽകാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശുപത്രികൾക്ക് നിർദേശം നൽകി. സംഭവത്തിൽ രാഷ്ട്രപതി രാം നാഥ് േകാവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് ൈവസ് പ്രസിഡൻറ് രാഹുൽ ഗാന്ധി എന്നിവർ അനുശോചിച്ചു.
മരിച്ചവരുടെ ആശ്രിതർക്ക് രണ്ടു ലക്ഷവും പരിക്കേറ്റവർക്ക് 50,000രൂപയും നൽകുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. ട്രെയിൻ അപകടത്തിൽ മരണപ്പെട്ട ഒഡീഷ സ്വദേശികളുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി നവീൻ പട്നായിക് അറിയിച്ചു.
#WATCH: Visuals from the train derailment site in Muzaffarnagar's Khatauli; 6 coaches have derailed. More details awaited #UttarPradesh pic.twitter.com/AiNdfKV7oS
— ANI UP (@ANINewsUP) August 19, 2017
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.