അലീഗഢ് വാഴ്​സിറ്റിയുടെ പൈതൃകം സംരക്ഷിക്കണം -എം.എസ്.എഫ്

ഹൈദരാബാദ്: അലീഗഢ് മുസ്​ലിം സർവകലാശാലയുടെ പൈതൃകവും പാരമ്പര്യവും നില നിർത്തണമെന്ന് എം.എസ്.എഫ് ദേശീയ കമ്മിറ്റി  ആവശ്യപ്പെട്ടു. ഹൈദരാബാദിൽ ചേർന്ന ദേശീയ നിർവാഹക സമിതിയാണ്​ ഇൗ ആവശ്യം ഉന്നയിച്ചത്. ദേശീയ പ്രസിഡൻറ്​ ടി.പി. അഷ്റഫലി അധ്യക്ഷത വഹിച്ചു. 

ജിന്ന ഗാന്ധിജിക്കും മറ്റു ദേശീയ നേതാക്കൾക്കുമൊപ്പം രാജ്യത്തി​​​െൻറ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതിയ വ്യക്തിയാണെന്ന്​ എം.എസ്.എഫ് പ്രമേയത്തിലൂടെ ഓർമിപ്പിച്ചു. 1938ലാണ് മുഹമ്മദലി ജിന്ന അലീഗഢ് വാഴ്​സിറ്റിയു​ടെ ആജീവനാന്ത മെംബറാകുന്നത്. അങ്ങനെയാണ്​ മഹാത്മ ഗാന്ധി, ജവഹർലാൽ നെഹ്റു, മൗലാന അബുൽ കലാം ആസാദ് തുടങ്ങിയവരുടെ ഛായാചിത്രങ്ങൾക്കൊപ്പം ജിന്നയുടെ ചിത്രവും സ്​ഥാനം പിടിച്ചത്​. 

സംഘ്പരിവാറി​​െൻറ പാവകളായി പൊലീസും ഭരണകൂടവും മാറരുതെന്ന് എം.എസ്.എഫ് ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി എസ്.എച്ച്. മുഹമ്മദ് ഹർഷദ് സ്വാഗതം പറഞ്ഞു. അഡ്വ. ഫാത്തിമത്​ തഹ്​ലിയ, എൻ.എ. കരീം, പി.വി. അഹമ്മദ് സാജു, സിറാജുദ്ദീൻ നദ്​വി, അത്തീബ് ഖാൻ (ഡൽഹി), അൽഅമീൻ (തമിഴ്നാട്), അസീസ് കളത്തൂർ, സെയ്ദലവി ഹൈദരാബാദ്, മൻസൂർ കൊൽക്കത്ത, മുഹമ്മദ് ഫൈസാൻ,  ജവാദ് ബാസിൽ (പോണ്ടിച്ചേരി യൂനിവേഴ്സിറ്റി) തുടങ്ങിയവർ സംസാരിച്ചു. 

Tags:    
News Summary - Aligarh University MSF Muhammad Ali Jinnah -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.