ചെന്നൈ: മുസ്ലിം സമുദായത്തെ അണ്ണാ ഡി.എം.കെ മന്ത്രി രാജേന്ദ്ര ബാലാജി അവഹേളിച്ചതായി ആര ോപണം. നാങ്കുനേരി നിയമസഭ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു രാജ േന്ദ്ര ബാലാജി. മണ്ഡലത്തിലെ കേശവനാരിയിലെ റേഷൻകട പ്രശ്നം ശ്രദ്ധയിൽെപ്പടുത്താൻ അണ്ണാ ഡി.എം.കെ പ്രാദേശിക നേതാവായ ഖലീലുല്ലയുടെ നേതൃത്വത്തിൽ ഗ്രാമീണർ മന്ത്രിെയ കാണാൻ നിവേദനവുമായി എത്തിയപ്പോഴാണ് അവഹേളനം.
സംഘത്തിൽ ഭൂരിഭാഗവും മുസ്ലിം സമുദായത്തിൽപ്പെട്ടവരായിരുന്നു. ‘‘മുസ്ലിംകൾ അണ്ണാ ഡി.എം.കെ- ബി.ജെ.പി സഖ്യത്തിന് വോട്ട് ചെയ്യില്ലല്ലോ, പിന്നെയെന്തിനാണ് തന്നെ കാണാൻ വന്നതെ’’ന്ന് ചോദിച്ച അദ്ദേഹം, വോട്ട് ചെയ്യാത്തവരിൽനിന്ന് നിവേദനം വാങ്ങില്ലെന്നും ശഠിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിൽ ആർക്കാണോ വോട്ട് ചെയ്തത് അവർക്ക് നിവേദനം നൽകിയാൽ മതിയെന്നും പറഞ്ഞ് തിരിച്ചയച്ചു. സംഭവം വിവാദമായതോടെ തമിഴ്നാട് മുസ്ലിം മുന്നേറ്റ കഴകം ഉൾപ്പെടെ വിവിധ മുസ്ലിം സംഘടനകൾ സംസ്ഥാനമൊട്ടുക്കും പ്രതിഷേധവുമായി രംഗത്തിറങ്ങി.
മന്ത്രിക്കെതിരെ പൊലീസിലും പരാതി നൽകി. ഡി.എം.കെ പ്രസിഡൻറ് എം.കെ. സ്റ്റാലിൻ ഉൾപ്പെടെ പ്രതിപക്ഷ പാർട്ടി നേതാക്കളും മന്ത്രിയുടെ നിലപാടിനെ ശക്തിയായി വിമർശിച്ചു. ഡി.എം.കെയുടെ ആസൂത്രിത നാടകമാണിതെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും മന്ത്രി രാജേന്ദ്ര ബാലാജി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.