അഖിലേഷ് യാദവ് ഉത്തർപ്രദേശ് പ്രതിപക്ഷ നേതാവാകും

ലഖ്‌നോ: സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഉത്തർപ്രദേശ് പ്രതിപക്ഷ നേതാവാകും. ശനിയാഴ്ച ചേർന്ന പാർട്ടി എം.എൽ.എമാരുടെ യോഗത്തിൽ അഖിലേഷിനെ നിയമസഭ പാർട്ടി നേതാവായി തെരഞ്ഞെടുത്തു.

നിയമസഭാ തെരഞ്ഞെടുപ്പിൽ കർഹാലിൽനിന്ന് എം.എൽ.എ ആയി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ അസംഗഢിലെ എം.പി സ്ഥാനം അദ്ദേഹം രാജിവെച്ചിരുന്നു. സംസ്ഥാന രാഷ്ട്രീയത്തിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് അഖിലേഷിന്‍റെ നീക്കം.

ബി.ജെ.പിക്കെതിരെ പരാജയപ്പെട്ടെങ്കിലും സംസ്ഥാന തെരഞ്ഞെടുപ്പിൽ 111 സീറ്റുകൾ നേടി പാർട്ടി രണ്ടാമതെത്തിയിരുന്നു. 255 സീറ്റുകൾ നേടിയാണ് ബി.ജെ.പി തുടർഭരണം ഉറപ്പാക്കിയത്. പാർട്ടിയെ ശക്തിപ്പെടുത്തി 2027ലെ നിയമസഭ തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിക്കാനും പ്രതിപക്ഷ നേതൃസ്ഥാനത്തിരുന്ന് ബി.ജെ.പിക്കെതിരെ പോരാട്ടം ശക്തമാക്കാനുമാണ് അഖിലേഷിന്‍റെ നീക്കം.

Tags:    
News Summary - Akhilesh Yadav to be Leader of Opposition in Uttar Pradesh Assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.