ലഖ്നോ: പിളര്‍പ്പിന്‍െറ വക്കില്‍നിന്ന് തിരിച്ചത്തെി 24 മണിക്കൂറിനകം യു.പിയിലെ ഭരണകക്ഷിയായ സമാജ്വാദി പാര്‍ട്ടിയില്‍ പൊട്ടിത്തെറി. അഖിലേഷ് പക്ഷത്തെ പ്രമുഖനും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ രാംഗോപാല്‍ യാദവ് ലഖ്നോയില്‍ വിളിച്ചുചേര്‍ത്ത ദേശീയ കണ്‍വെന്‍ഷനില്‍ മുലായം സിങ്ങിനെ മാറ്റി മകന്‍ അഖിലേഷ് യാദവിനെ ദേശീയ അധ്യക്ഷനായി പ്രഖ്യാപിച്ചു. മുലായത്തെ രക്ഷാധികാരിയാക്കി. ശിവ്പാല്‍ യാദവിനെ സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കുകയും മുലായം ക്യാമ്പിലെ ശക്തനായ അമര്‍ സിങ്ങിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകയും ചെയ്ത അഖിലേഷ്-രാംഗോപാല്‍ സഖ്യം മുലായത്തിന് ശക്തമായ താക്കീതും നല്‍കി. നരേഷ് ഉത്തം ആണ് പുതിയ സംസ്ഥാന അധ്യക്ഷന്‍.
എന്നാല്‍, ഈ തീരുമാനം തള്ളിക്കളഞ്ഞ മുലായം രാംഗോപാല്‍ യാദവിനെ ആറുവര്‍ഷം പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായി പ്രഖ്യാപിച്ചു. പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്‍റ് കിരണ്‍മോയ് നന്ദ, മുതിര്‍ന്ന നേതാവ് നരേഷ് അഗര്‍വാള്‍ എന്നിവരെയും മുലായം പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. ‘ഭരണഘടനവിരുദ്ധ’ കണ്‍വെന്‍ഷനില്‍ പങ്കെടുത്തതിനാണ് നടപടി.ദേശീയ കണ്‍വെന്‍ഷന്‍ അസാധുവാണെന്നും വ്യാഴാഴ്ച ദേശീയ കണ്‍വെന്‍ഷന്‍ ചേരുമെന്നും അദ്ദേഹം അറിയിച്ചു.
രാംഗോപാല്‍ യാദവ് വിളിച്ച കണ്‍വെന്‍ഷനില്‍ പങ്കെടുക്കരുതെന്ന മുലായത്തിന്‍െറ മുന്നറിയിപ്പ് അവഗണിച്ച് മിക്ക മുതിര്‍ന്ന നേതാക്കളും എം.എല്‍.എമാരും ജ്ഞാനേശ്വര്‍ മിശ്ര പാര്‍ക്കില്‍ കണ്‍വെന്‍ഷനത്തെി. രാംഗോപാലാണ് അഖിലേഷിനെ ദേശീയ അധ്യക്ഷനാക്കിയും മുലായത്തെ രക്ഷാധികാരിയാക്കിയുമുള്ള തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി, പാര്‍ലമെന്‍ററി ബോര്‍ഡ്, സംസ്ഥാന ഘടകങ്ങള്‍ എന്നിവ സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള അധികാരവും അഖിലേഷിനായിരിക്കുമെന്ന് കണ്‍വെന്‍ഷന്‍ പ്രഖ്യാപിച്ചു. മുലായത്തിന്‍െറ പിതൃസഹോദര പുത്രനാണ് രാംഗോപാല്‍ യാദവ്.
പിതാവിനെ താന്‍ എന്നത്തെക്കാളും കൂടുതല്‍ ബഹുമാനിക്കുന്നതായും പാര്‍ട്ടിക്കെതിരെ ഗൂഢാലോചന നടത്തുന്നവര്‍ക്കെതിരെയാണ് തന്‍െറ പോരാട്ടമെന്നും ദേശീയ പ്രസിഡന്‍റായി പ്രഖ്യാപിച്ചയുടന്‍ അഖിലേഷ് പറഞ്ഞു. ‘‘പാര്‍ട്ടിയുടെ പ്രതിച്ഛായ നഷ്ടപ്പെടുത്തി ദേശീയ പ്രസിഡന്‍റിനുമുന്നില്‍ പ്രശ്നങ്ങളുണ്ടാക്കിയവര്‍ക്കെതിരെയാണ് എന്‍െറ പോരാട്ടം. അത് എന്‍െറ കടമയാണ്. ഞാന്‍ അത് നിറവേറ്റും’’ -അഖിലേഷ് പറഞ്ഞു. കണ്‍വെന്‍ഷന്‍ ഭരണഘടനാവിരുദ്ധമാണെന്ന് വ്യക്തമാക്കിയാണ് മുലായം അതിലെ തീരുമാനങ്ങളെല്ലാം റദ്ദാക്കിയത്. നരേഷ് ഉത്തമിനെ സംസ്ഥാന അധ്യക്ഷനായി അഖിലേഷ് പ്രഖ്യാപിച്ചയുടന്‍ പാര്‍ട്ടി ഓഫീസിന്‍െറ നിയന്ത്രണം അഖിലേഷ് അനുകൂലികള്‍ കൈയടക്കുകയും ശിവ്പാല്‍ യാദവിന്‍െറ നെയിംപ്ളേറ്റ് മാറ്റുകയും ചെയ്തു.
പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ മുഖ്യമന്ത്രി അഖിലേഷ് യാദവിനെയും രാംഗോപാല്‍ യാദവിനെയും 24 മണിക്കൂറിനകം ദേശീയ അധ്യക്ഷന്‍ മുലായം സിങ് യാദവ് തിരിച്ചെടുത്തതോടെ പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ക്ക് വിരാമമായിരുന്നു എന്നാണ് കരുതപ്പെട്ടിരുന്നത്. 229 എം.എല്‍.എമാരില്‍ 200ലധികം പേരും അഖിലേഷിനൊപ്പമാണെന്ന് വ്യക്തമായതോടെയാണ് മുലായം വഴങ്ങിയത്. എന്നാല്‍, മുലായത്തിന് പിന്തുണ കുറവാണെന് ബോധ്യമായതോടെ പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ നേരിട്ടേറ്റെടുക്കാനുള്ള അഖിലേഷിന്‍െറ തീരുമാനത്തിന്‍െറ ഭാഗമാണ് പുതിയ സംഭവവികാസങ്ങളെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.