Posted On
date_range Updated On
date_range ബി.എസ്.പി സ്ഥാനാർത്ഥികളുടെ അന്തിമപട്ടിക തീരുമാനിക്കുന്നത് ബി.ജെ.പി -അഖിലേഷ് യാദവ്
ലഖ്നോ: ബി.എസ്.പിക്കെതിരെ രൂക്ഷ വിമർശനവുമായി സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. എസ്.പി സ്ഥാനാർത്ഥികളുടെ വിജയം തടയാൻ ബി.എസ്.പി സ്ഥാനാർത്ഥികളുടെ സ്ഥാനാർത്ഥിത്വം അടക്കം തീരുമാനിക്കുന്നത് ബി.ജെ.പിയാണെന്ന് അഖിലേഷ് ആരോപിച്ചു.
ബാബ സാഹിബ് ഭീംറാവു അംബേദ്കറിന്റെയും അതിന്റെ സ്ഥാപകൻ കാൻഷി റാമിന്റെ പാതയിൽ നിന്ന് ബി.എസ്.പി വഴിതെറ്റിപ്പോയി. ബി.എസ്.പി ബി.ജെ.പിയുടെ ബി ടീമായി പ്രവർത്തിക്കുകയാണെന്നും അഖിലേഷ് ആരോപിച്ചു.
മുൻ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേതാക്കൾ ബി.എസ്.പി സ്ഥാനാർത്ഥികളുടെ അന്തിമലിസ്റ്റിന് രൂപം നൽകിയെന്നും അഖിലേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.