കോവിഡ്​ മാനദണ്ഡ ലംഘനം; മാർച്ചിൽ വിമാനയാത്ര വിലക്കേർപ്പെടുത്തിയത്​ 15 പേർക്ക്​

ന്യൂഡൽഹി: വിമാനത്തിൽ കോവിഡ്​ മാനദണ്ഡങ്ങൾ ലംഘിച്ചതിന്​ മാർച്ചിൽ വിലക്കേർപ്പെടുത്തിയത്​ 15 യാത്രക്കാർക്ക്​. ആഭ്യന്തര വിമാനസർവിസുകൾക്കിടെയാണ്​ സംഭവം.

കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ യാത്രക്കാർക്ക്​ മൂന്നുമാസം മുതൽ 24 മാസം വരെ യാത്രാവിലക്ക്​ ഏർപ്പെടുത്താം. 15 യാത്രക്കാർക്കും മൂന്നുമാസ​ത്തെ വിമാനയാത്ര വിലക്കാണ്​ ഏർപ്പെടുത്തിയതെന്നും ഡയറക്​ടറേറ്റ്​ ജനറൽ ഓഫ്​ സിവിൽ ഏവിയേഷൻ അറിയിച്ചു.

ഇൻഡിഗോ വിമാനത്തിൽ ഒമ്പത​​ുപേർക്കും അലിയൻസ്​ എയറിയിൽ നാലുപേർക്കും എയർ ഏഷ്യയിൽ രണ്ടുപേർക്കുമാണ്​ വിലക്കേർപ്പെടുത്തിയത്​.

മാർച്ച്​ 15 മുതൽ 23 വരെയാണ്​ 15 പേർക്ക്​ വിലക്ക്​ ഏർപ്പെടുത്തിയത്​. വിമാനത്തിൽ മാസ്​ക്​ ധരിക്കാത്തതിനും മിഡിൽ സീറ്റിൽ ഇരിക്കുന്നവർ നിർബന്ധമായും പി.പി.ഇ കിറ്റ്​ ധരിക്കണമെന്ന വ്യവസ്​ഥ പാലിക്കാത്തതിനുമാണ്​ വിലക്ക്​.

Tags:    
News Summary - Airlines Ban 15 Passengers For Violating Covid Norms

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.