Posted On
date_range Updated On
date_range വിമാനത്താവളത്തിന് സമീപം മിസൈൽ ആക്രമണം: തെൽ അവിവിലേക്ക് മേയ് എട്ടു വരെ സർവിസില്ലെന്ന് എയർ ഇന്ത്യ
ന്യൂഡൽഹി: ഇസ്രായേലിൽ വിമാനത്താവളത്തിനു സമീപം കഴിഞ്ഞ ദിവസമുണ്ടായ മിസൈൽ ആക്രമണത്തെത്തുടർന്ന് തെൽ അവിവിലേക്കും തിരിച്ചുമുള്ള വിമാന സർവിസ് വ്യാഴാഴ്ച വരെ എയർ ഇന്ത്യ നിർത്തിവെക്കും.
നേരത്തേ ചൊവ്വാഴ്ച വരെ നിർത്തിവെക്കാനായിരുന്നു തീരുമാനം. ഹൂതികൾ മിസൈൽ വർഷിച്ചതിനെ തുടർന്ന് തെൽ അവിവിലേക്കുള്ള എയർ ഇന്ത്യ വിമാനം അബൂദബിയിലേക്ക് തിരിച്ചുവിടുകയായിരുന്നു തെൽ അവിവിലേക്ക് ആഴ്ചയിൽ അഞ്ച് വിമാന സർവിസുകളാണ് നടത്തുന്നത്.
നിലവിൽ ടിക്കറ്റെടുത്തവർക്ക് പിന്നീടുള്ള യാത്രയിൽ ഇളവ് നൽകും. ടിക്കറ്റ് റദ്ദാക്കുന്നവർക്ക് മുഴുവൻ തുകയും തിരിച്ചു നൽകുമെന്നും എയർ ഇന്ത്യ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.