ഏപ്രിൽ 30 വരെ ബുക്കിങ്​ നിർത്തിവെച്ച്​ എയർ ഇന്ത്യ

ന്യൂഡൽഹി: ഏപ്രിൽ 30 വരെയുള്ള ബുക്കിങ്​ നിർത്തിവെച്ച് പൊതുമേഖല വിമാന കമ്പനിയായ​ എയർ ഇന്ത്യ. ലോക്​ഡൗൺ സംബന്ധിച്ച്​ തീരുമാനം വന്നതിന്​ ശേഷം ബുക്കിങ്​ തുടങ്ങിയാൽ മതിയെന്നാണ്​ എയർ ഇന്ത്യയുടെ തീരുമാനം.

ആഭ്യന്തര, അന്താരാഷ്​ട്ര റൂട്ടുകളിലേക്കുള്ള ബുക്കിങ്​ എയർ ഇന്ത്യ നിർത്തിവെച്ചിട്ടുണ്ട്​. കോവിഡ്​ 19 വൈറസ്​ പടരുന്നത്​ തടയാൻ പ്രഖ്യാപിച്ച ലോക്​ഡൗണിൻെറ ഭാഗമായി ഏപ്രിൽ 14 വരെയാണ്​ വിമാനസർവീസുകൾക്ക്​ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്​. ഏപ്രിൽ 30 വരെ വിമാന സർവീസുകൾ നിർത്തിവെക്കുകയാണെന്ന്​​ എയർ ഇന്ത്യ വക്​താവ്​ അറിയിച്ചു.

​ഏപ്രിൽ 14ന്​ ശേഷമുള്ള ഏത്​ തീയതിയിലേക്കും വിമാന കമ്പനികൾക്ക്​ ബുക്കിങ്​ സ്വീകരിക്കാമെന്ന്​ വ്യാഴാഴ്​ച വ്യോമയാന സെക്രട്ടറി പ്രദീപ്​ സിങ്​ ഖരോള പറഞ്ഞിരുന്നു.

Tags:    
News Summary - Air India Stops Bookings Till April 30-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.