വിമാന ദുരന്തത്തിൽ തകർന്ന ഹോസ്റ്റലിന്‍റെ ദൃശ്യങ്ങൾ
അഹ്മദാബാദ്: അഹ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണത് ഡോക്ടര്‍മാര്‍ താമസിക്കുന്ന ഹോസ്റ്റലിന് മുകളില്‍. താമസക്കാരായ പതിനഞ്ച് ഡോക്ടര്‍മാര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഡോക്ടർമാർ താമസിച്ചിരുന്ന അതുല്യ എന്ന ഹോസ്റ്റലിന്‍റെ മുകളിലേക്കാണ് വിമാനം തകർന്ന് വീണത്. ഹോസ്റ്റലിന്റെ നാല് കെട്ടിടങ്ങളും അപകടത്തിൽ തകർന്നു. അമ്പതിൽ കൂടുതൽ ഇന്റേൺ ഡോക്ടർമാർ ഹോസ്റ്റലിന് അകത്തുണ്ടായിരുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ.
വിമാനത്തില്‍ 169 ഇന്ത്യക്കാരും 53 ബ്രിട്ടീഷുകാരും ഒരു കനേഡിയന്‍ യാത്രക്കാരനുമാണ് ഉണ്ടായിരുന്നതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി വ്യോമയാന മന്ത്രിയുമായി സംസാരിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. രക്ഷാപ്രവര്‍ത്തത്തിന് നേരിട്ട് മേല്‍നോട്ടം വഹിക്കാന്‍ വ്യോമയാനമന്ത്രി അഹ്മദാബാദില്‍ എത്തും.
ബോയിങ് 787 വിമാനം അപകടത്തിൽ പെടുന്നത് ആദ്യമായാണ്. അപകടത്തെ തുടർന്ന് അഹ്മദാബാദ് വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവെച്ചു.
ഉച്ചക്ക് 1.17ന് സർദാർ വല്ലഭ്ഭായി പട്ടേൽ വിമാനത്താവളത്തിന് സമീപം ജനവാസമേഖലയായ മെഹാലി നഗറിലാണ് വിമാനം തകർന്നുവീണത്. ടേക്ക് ഓഫിന് പിന്നാലെ ലണ്ടനിലേക്കുള്ള എ.ഐ 171 ഡ്രീംലൈനർ യാത്രാ വിമാനം മിനിറ്റുകൾക്കകം തകർന്നു വീഴുകയായിരുന്നു.
പരിക്കേറ്റ നിരവധി പേരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. അർധ സൈനിക വിഭാഗവും എൻ.ഡി.ആർ.എഫ് സംഘവും അഹ്മദാബാദിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അഗ്നിരക്ഷാസേനയും മെഡിക്കൽ സംഘവും 20ലേറെ ആംബലൻസും രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.