Posted On
date_range Updated On
date_range യാത്രക്കാരൻ കോക്പിറ്റിലേക്ക് കയറി: എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി
ന്യൂഡൽഹി: യാത്രക്കാരൻ അകാരണമായി കോക്പിറ്റിലേക്ക് ഇടിച്ചുകയറാൻ ശ്രമിച്ചതിനെ തുടർന്ന് എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. ഇറ്റലിയിലെ മിലനിൽ നിന്നും ഡൽഹിയിലേക്ക് തിരിച്ച എയർ ഇന്ത്യ എ.എൽ 138 വിമാനമാണ് പറന്നുയർന്ന് ഒന്നര മണിക്കൂറിനുശേഷം മിലൻ അന്താരാഷ്ട്രവിമാനത്തിൽ തന്നെ തിരിച്ചിറക്കിയത്.
ഗുർപ്രീത് സിങ് എന്ന യാത്രക്കാരൻ കോക്പിറ്റിലേക്ക് കടക്കാൻ ശ്രമിക്കുകയും അക്രമാസക്തനാവുകയുമായിരുന്നു. വിമാനം തിരിച്ചറക്കി ഇയാളെ പൊലീസിന് കൈമാറി.
വിമാനത്തിൽ 250 യാത്രക്കാരാണ് ഉണ്ടായിരുന്നത്. യാത്രക്കാരുടെ സുരക്ഷിതത്വം കണക്കിലെടുത്ത് ഒന്നര മണിക്കൂർ പറന്ന വിമാനം തിരിച്ച് മിലനിൽ തന്നെ ഇറക്കുകയായിരുന്നുവെന്ന് എയർ ഇന്ത്യ അറിയിച്ചു. മിലനിൽ നിന്ന് എട്ടുമണിക്കൂറിനുള്ളിൽ ഡൽഹിയിലെത്തേണ്ട വിമാനം രണ്ടു മണിക്കൂർ 37 മിനിറ്റ് വൈകിയാണ് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.