ന്യൂഡൽഹി: അവധിയിലുള്ള ജോലിക്കാരോട് അടിയന്തരമായി ജോലിയിൽ തിരിച്ചുകറയാൻ ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത ്യ ആവശ്യപ്പെട്ടു. ബാലാകോട്ട് ഭീകരാക്രമണത്തെ തുടർന്ന് പാകിസ്താനിൽ അടച്ചിട്ട വിമാനത്താവളങ്ങൾ ഇനിയും തുറ ന്നുകൊടുക്കാത്തതിനെ തുടർന്ന് അടിയന്തര ജോലിക്രമീകരണം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അവധിയിലുള്ളവരോട് തിരികെ പ്രവേശിക്കാൻ എയർ ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്.
ഫെബ്രുവരി 26നാണ് ബാലാകോട്ട് ഭീകരാക്രമണം ഉണ്ടായത്. തുടർന്ന് ഫെബ്രുവരി 27 മുതൽ പ്രവർത്തനം നിർത്തിവെച്ച പല വിമാനത്താവളങ്ങളും പാക് സർക്കാർ ഇനിയും തുറന്നുകൊടുത്തിട്ടില്ല. ഇൗ സാഹചര്യത്തിൽ അമേരിക്കയിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കും നടത്തുന്ന സർവിസുകൾ റദ്ദാക്കുകയോ ഷെഡ്യൂളിൽ മാറ്റം വരുത്തുകയോ ചെയ്യേണ്ടതുണ്ടെന്ന് എയർ ഇന്ത്യ എക്സിക്യൂട്ടിവ് ഡയറക്ടർ മധു മേത്തൻ പറഞ്ഞു.
ഇത് യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാൻ ഇടവരും. ഇതൊഴിവാക്കാൻ കൂടുതൽ ജീവനക്കാരെ ആവശ്യമാണെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു. എയർ ഇന്ത്യ ചെയർമാനും മാനേജിങ് ഡയറക്ടറുമായ അശ്വനി ലോഹാനിയുടെ പ്രത്യേക നിർദേശപ്രകാരമാണ് ഇത്തരമൊരു തീരുമാനമെന്നും മേത്ത കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.