ഹണിട്രാപ്പ്​: വിവരങ്ങൾ ചോർത്തിയ വ്യോമ​േസന ഉദ്യോഗസ്​ഥൻ അറസ്​റ്റിൽ

ന്യൂ‍‍ഡൽഹി: ഫേസ്​ബുക്കിലൂടെ പരിചയപ്പെട്ട സ്​​ത്രീക്ക്​ തന്ത്രപ്രധാന വിവരങ്ങൾ ചോർത്തി നൽകിയ മുതിർന്ന വ്യോമസേനാ ഉദ്യോഗസ്​ഥൻ അറസ്റ്റിൽ. ന്യൂഡൽഹിയിലെ വ്യോമസേനാ ആസ്ഥാനത്തെ ഗ്രൂപ്പ് ക്യാപ്റ്റനാണ് അറസ്റ്റിലായത്. ഇയാളെ രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്യുകയാണ്. 

ഫേസ്​ബുക്കിലൂടെയും വാട്​സ്​ ആപ്പിലൂടെയും രഹസ്യ വിവരങ്ങൾ വനിതാസുഹൃത്തുമായ പങ്കുവെച്ചുവെന്നാണ്​ ആരോപണം.  ഇയാൾ ഹണിട്രാപ്പിൽ കുരുങ്ങിയതാണോ എന്നും അന്വേഷിക്കുന്നുണ്ട്. രഹസ്യാന്വേഷണ വിഭാഗ​ത്തി​​​െൻറ പതിവ്​ പരിശോധനയിലാണ്​ ഉദ്യോഗസ്​ഥൻ വിവരങ്ങൾ ചോർത്തി നൽകിയതായി കണ്ടെത്തിയത്​. 

നിർണായക രേഖകളിൽ എന്തൊക്കെയാണ്​ ചോർന്നതെന്ന്​​ പരിശോധിച്ചു വരികയാണ്​. കൂടുതൽ പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്​. അതേസമയം, അറസ്റ്റിനെപ്പറ്റി വ്യോമസേന ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

​സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നതിന്​ ൈസനികർക്ക്​ കർശന നിയന്ത്രണമുണ്ട്​. ​ൈസനികരു​ടെ വ്യക്​തി വിവരങ്ങൾ വെളിപ്പെടുത്തുന്ന പോസ്​റ്റുകൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുന്നതിനും യൂണിഫോമിൽ നിൽക്കുന്ന ഫോ​േട്ടാകൾ പോസ്​റ്റ്​ ചെയ്യുന്നതിനും വിലക്കുണ്ട്​. 


 

Tags:    
News Summary - Air Force Officer Leaking Information On WhatsApp, Detained - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.