ഡൽഹി എയിംസി​ലെ ഡോക്​ടർക്ക്​ കോവിഡ്​

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) സീനിയര്‍ റസിഡൻറ് ​ ഡോക്ടര്‍ക്ക് കോവിഡ്​19 സ്ഥിരീകരിച്ചതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.ഫിസിയോളജി വിഭാഗത്തില്‍ നിന്നുള്ള ഈ ഡോക്ടര്‍ അടുത്തൊന്നും വിദേശയാത്ര നടത്തിയിരുന്നില്ല. എന്നാൽ അടുത്തിടെ ആശുപത്രിയിൽ നടന്ന ഒരു യാത്രയയപ്പ്​ ചട ങ്ങിൽ സംബന്ധിച്ചുവെന്ന്​ ​ഡോക്​ടർ പറഞ്ഞതായാണ്​ റിപ്പോർട്ട്​.

എയിംസിലെ ട്രോമ സ​​െൻറർ കോവിഡ്​ ആശുപത്രിയാക്കി മാറ്റിയിരുന്നു. കൂടുതൽ പരിശോധനകൾക്കായി ഡോക്​ടറെ ഇവിടെ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തി​ന്റെ കുടുംബത്തെയും അടുത്തിടപഴികയവരെയും പരിശോധനക്ക്​ വിധേയരാക്കും.

ഡല്‍ഹിയില്‍ ഇതുവരെ ഏഴു ഡോക്ടര്‍മാര്‍ക്കാണ്​ കോവിഡ്​ ബാധയുണ്ടായത്​. കഴിഞ്ഞ ദിവസം സഫർജങ്​ ആശുപത്രിയിലെ രണ്ട്​ ഡോക്​ടർമാർക്കും സർദാർ വല്ലഭായ്​ പ​ട്ടേൽ ആശുപത്രിയിലെ ഡോക്​ടർക്കും വൈറസ്​ ബാധ സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് സുരക്ഷാ വസ്ത്രങ്ങളുടെ വിതരണവും ഗുണനിലവാരവും മെച്ചപ്പെടുത്താന്‍ ആശുപത്രി ജീവനക്കാര്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.

ഡല്‍ഹിയില്‍ നൂറ്റമ്പതിലധികം പേര്‍ക്ക് ഇതിനകം കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് പേര്‍ മരിക്കുകയും ആറ് പേര്‍ സുഖം പ്രാപിക്കുകയും ചെയ്തു. രാജ്യത്താകമാനം കൊറോണ കേസുകള്‍ 2,000 കടന്നിട്ടുണ്ട്. വൈറസ്​ ബാധയെ തുടർന്ന്​ ഇതിനകം 53 പേരാണ്​ മരിച്ചത്​.

Tags:    
News Summary - AIIMS Doctor Seventh Physician In Delhi To Test COVID-Positive - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.