പുതിയ ദേശീയ പാർട്ടി പ്രഖ്യാപിച്ച് ചന്ദ്രശേഖർ റാവു; ടി.ആർ.എസ് ഇനി ബി.ആർ.എസ്

ഹൈദരാബാദ്: ദേശീയ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനമറിയിച്ച് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു. തെലങ്കാന രാഷ്ട്രസമിതി ഇനി മുതൽ ഭാരത് രാഷ്ട്ര സമിതി എന്നാണ് അറിയപ്പെടുക. ചന്ദ്രശേഖർ റാവുവിന്‍റെ നേതൃത്വത്തിൽ നടത്തിയ പാർട്ടി യോഗത്തിന് ശേഷം ബുധനാഴ്ച ഉച്ചക്ക് 1.19ഓടെയാണ് പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചത്.

2024ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിക്കും കോൺഗ്രസിനും ബദൽ എന്ന നിലയിൽ ദേശീയ രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാനാണ് പുതിയ പാർട്ടിയിലൂടെ ചന്ദ്ര ശേഖർ റാവു ലക്ഷ്യമിടുന്നത്. ചിഹ്നമായി കാറും പിങ്ക് നിറവും പാർട്ടി നിലനിർത്തിയേക്കുമെന്നാണ് സൂചന. ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, ഡൽഹി എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പുതിയ പാർട്ടി മത്സരിക്കുമെന്നും റിപ്പോർട്ടുണ്ട്.

പുതിയ ദേശീയ പാർട്ടി രൂപവത്കരിക്കുമെന്ന് ചന്ദ്രശേഖർ റാവു നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ജെ.ഡി.എസ് അധ്യക്ഷൻ എച്ച്.ഡി ദേവഗൗഡ, ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ, എൻ.സി.പി നേതാവ് ശരത് പവാർ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.

Tags:    
News Summary - Ahead of 2024, KCR's foray into national politics with Bharat Rashtra Samithi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.