മാധ്യമപ്രവർത്തകന് പൊലീസ് മർദനം: അമിത് ഷാക്ക് യൂനിയന്‍റെ പരാതി

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരായ ഡി.വൈ.എഫ്.ഐ-എസ്.എഫ്.ഐ പ്രതിഷേധം റിപ്പോർട്ട് ചെയ്യാൻ പോയ കൈരളി പീപ്ൾ റിപ്പോർട്ടർ കെ.പി. അശ്വിന് പൊലീസ് മർദനം. അശ്വിനെ മുഖത്തടിച്ചശേഷം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ഇതിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂനിയൻ (കെ.യു.ഡബ്ല്യു.ജെ) ഡൽഹി ഘടകം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് പരാതി നൽകി. വാർത്ത പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ, വാർത്ത വിതരണ പാർലമെന്‍ററി സ്ഥിരം സമിതി അധ്യക്ഷൻ ശശി തരൂർ, സിറ്റി പൊലീസ് കമീഷണർ എന്നിവർക്കും പരാതിയുടെ കോപ്പി നൽകി. ഡൽഹി പൊലീസ് നടപടിയിൽ കെ.യു.ഡബ്ല്യു.ജെ ഡൽഹി ഘടകം പ്രതിഷേധം രേഖപ്പെടുത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.