അഗ്നിപഥ്: യു.പിയിൽ അഞ്ച് പേർ അറസ്റ്റിൽ; പിടിയിലായവർക്ക് രാഷ്ട്രീയപാർട്ടികളുമായി ബന്ധമെന്ന് പൊലീസ്

ഖ്നോ: അഗ്നിപഥ് പ്രതിഷേധത്തിൽ പ​ങ്കെടുത്ത അഞ്ച് പേരെ അറസ്റ്റ് ചെയ്തുവെന്ന് യു.പി പൊലീസ്. ഉദ്യോഗാർഥികളെന്ന വ്യാജേന സമരം നടത്തിയവരാണ് അറസ്റ്റിലായതെന്നും ഇവർക്ക് വിവിധ രാഷ്ട്രീയപാർട്ടികളുമായി ബന്ധ​മുണ്ടെന്നും ​പൊലീസ് അറിയിച്ചു. കേസിൽ അറസ്റ്റിലായ ഒരാളായ പരാഗ് പൻവാർ എൻ.എസ്.യു.ഐ നേതാവാണെന്നാണ് പൊലീസ് പറയുന്നത്.

ഇയാളെ കൂടാതെ സന്ദീപ് പരാഗ്, പവാർ മോഹിത് ചൗധരി, സൗരഭ് കുമാർ, ഉദയ് എന്നിവരാണ് അറസ്റ്റിലായതെന്ന് യു.പിയിലെ സഹാരൺപൂർ പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായ എല്ലാവരും 25 വയസ് പിന്നിട്ടവരാണ്. ഇവർക്കൊന്നും അഗ്നിപഥ് പദ്ധതിക്കായി അപേക്ഷിക്കാനാവില്ല. ശനിയാഴ്ച രാത്രിയോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്നും ചോദ്യം ചെയ്യൽ തുടരുകയാണെന്നും യു.പി പൊലീസ് വ്യക്തമാക്കി.

അഗ്നിപഥ് പദ്ധതിയിൽ കേന്ദ്രം കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും യുവജന പ്രക്ഷോഭത്തിന് ഇളവ് വന്നിരുന്നില്ല. പ്രതിഷേധത്തിന്റെ നാലാം ദിനത്തിൽ കൂടുതൽ അക്രമാസക്തമായ സമരം ബിഹാറിൽ കലാപസമാനമായി. കേരളം അടക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കും പ്രക്ഷോഭം വ്യാപിച്ചു.

കർണാടകയിലും തമിഴ്നാട്ടിലും പ്രതിഷേധം അരങ്ങേറി. കർണാടകയിലെ ധാർവാഡിൽ പ്രതിഷേധിച്ചവർക്കുനേരെ പൊലീസ് ലാത്തിവീശി. ചെന്നൈയിൽ 200ലധികം യുവാക്കൾ ദേശീയപതാകയേന്തി പ്രതിഷേധിച്ചു. ബിഹാറിലും ഹരിയാനയിലും പഞ്ചാബിലും പ്രതിഷേധം അക്രമാസക്തമായി

Tags:    
News Summary - Agnipath protest: Five fake Army aspirants held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.