'അഗ്നിപഥ്' ദേശിയ താത്പര്യം മുൻനിർത്തി രൂപീകരിച്ചത് -പദ്ധതിക്കെതിരായ ഹരജികൾ തള്ളി ഡൽഹി ഹൈകോടതി

ന്യൂഡൽഹി: സായുധ സേനയിലെ റിക്രൂട്ട്‌മെന്റിനുള്ള 'അഗ്നിപഥ്' പദ്ധതിക്കെതിരെയാ ഒരു കൂട്ടം ഹരജികൾ ഡൽഹി ഹൈകോടതി തള്ളി. ദേശീയ താത്പര്യം മുൻനിർത്തിയും സായുധ സേന മികച്ച രീതിയിൽ സജ്ജമാണെന്ന് ഉറപ്പാക്കുന്നതിനുമാണ് പദ്ധതി രൂപീകരിച്ചതെന്ന് കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ, ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജികൾ തള്ളിയത്. അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് പദ്ധതിയിൽ ഇടപെടേണ്ട സാഹചര്യമില്ലെന്നും വിധി പറയുന്നതിനിടെ ബെഞ്ച് പറഞ്ഞു.

2022 ജൂണിൽ തുടക്കം കുറിച്ച അഗ്നിപഥ് പദ്ധതിയിൽ യുവാക്കളെ സായുധ സേനയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനുള്ള നിയമങ്ങൾ വ്യക്തമാക്കുന്നുണ്ട്. പദ്ധതി പ്രകാരം 17-നും 21-നും ഇടയിൽ പ്രായമുള്ളവർക്ക് 'അഗ്നിവീർ' ആകാൻ അപേക്ഷിക്കാൻ അർഹതയുണ്ട്. നാല് വർഷത്തേക്കാണ് റിക്രൂട്ട്മെന്റ്. യോഗ്യതയുള്ള 25 ശതമാനം പേർക്ക് പിന്നീട് സ്ഥിരമായ സേവനവും പദ്ധതി അനുവദിക്കുന്നു. പദ്ധതി അവതരിപ്പിച്ചതിന് പിന്നാലെ പദ്ധതിക്കെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു.

Tags:    
News Summary - 'Agnipath' formed in national interest - Delhi High Court dismisses pleas against scheme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.