ഹാഥറസ്​ കൂട്ടബലാത്സംഗക്കൊല; മമതയുടെ നേതൃത്വത്തിൽ കൊൽക്കത്തയിൽ പ്രതിഷേധ മാർച്ച്​

കൊൽക്കത്ത: ഉത്തർപ്രദേശിലെ ഹാഥറസി​ൽ 19കാരിയായ ദലിത്​ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഹാഥ​റസ്​ ഭീകരതക്കെതിരെ കൊൽക്കത്തയിൽ മാർച്ച്​ സംഘടിപ്പിച്ചു.

കൊൽക്കത്തിയിലെ ബിർല പ്ലാനറ്റേറിയത്തിൽ നിന്ന്​ തുടങ്ങിയ മാർച്ച്​ മൂന്നുകിലോമീറ്റർ അകലെ സെൻട്രൽ കൊൽക്കത്തിയിലെ ഗാന്ധി പ്രതിമക്ക്​ സമീപത്തേക്കായിരുന്നു മാർച്ച്​. വൈകുന്നേരം നാലുമണിയോടെ തുടങ്ങിയ മാർച്ചിൽ നൂറുകണക്കിന്​ തൃണമൂൽ കോൺഗ്രസ്​ പ്രവർത്തകർ പ​ങ്കെടുത്തു.

ഹാഥ്​റസ്​ പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കുന്നതിന്​ തൃണമൂൽ കോൺഗ്രസ്​ നേതാക്കളെ വിലക്കിയതിന്​ പിന്നാലെയാണ്​ പ്രതിഷേധം. വെള്ളിയാഴ്​ച ഹാഥറസിലെത്തിയ തൃണമൂൽ കോൺഗ്രസ്​ പ്രതിനിധി സംഘത്തിലുണ്ടായിരുന്ന എം.പിമാരായ ഡെറിക്​ ഒബ്രിയാൻ, ഡോ. കകോലി ഘോഷ്​, പ്രതിമ മൊണ്ഡാൽ തുടങ്ങിയവരെയാണ്​ തടഞ്ഞത്​. 

Tags:    
News Summary - Against Hathras Horror In Kolkata Mamata Banerjee Marches

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.