സഹോദരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ കേസിൽ 19കാരൻ അറസ്റ്റിൽ

ലഖ്നോ: സഹോദരിയെ ബലാത്സംഗം ചെയ്തതിന് ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ 19കാരൻ അറസ്റ്റിൽ. യു.പിയിലെ കാസ്ഗഞ്ചിലാണ് സംഭവം. സഞ്ജുവെന്ന 19കാരനാണ് അറസ്റ്റിലായത്.

മൊബൈലിൽ അശ്ലീല ദൃശ്യങ്ങൾ ക​ണ്ടതിന് ​പിന്നാലെ സഞ്ജു സഹോദരിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. 17കാരിയായ സഹോദരി വിവരം വീട്ടുകാരെ അറിയിക്കുമെന്ന് ഭയന്നാണ് ഇവരെ കഴുത്തുഞെരിച്ച് കൊന്നതെന്നും പൊലീസ് വ്യക്തമാക്കി. സഞ്ജുവിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത​തോടെയാണ് ഇക്കാര്യങ്ങൾ വ്യക്തമായത്.

ഒരു വർഷം മുമ്പാണ് സഞ്ജുവിന്റെ പിതാവ് മരിച്ചത്. ഇതിന് ശേഷം അമ്മക്കൊപ്പമായിരുന്നു ഇരുവരുടേയും താമസം. അമ്മ ബന്ധുവീട്ടിൽ പോയ സമയത്താണ് സഞ്ജു സഹോദരിയെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തത്. പൊലീസ് പിടിച്ചെടുത്ത സഞ്ജുവിന്റെ മൊബൈൽ ഫോണിൽ നിന്നും അശ്ലീല ദൃശ്യങ്ങൾ കണ്ടെടുത്തു.

Tags:    
News Summary - After watching X-rated clip, teen rapes & murders minor sister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.