Posted On
date_range Updated On
date_range താർ എക്സ്പ്രസിൻെറ സർവീസ് പാകിസ്താൻ നിർത്തി
ലാഹോർ: സംഝോതക്ക് പിന്നാലെ ഇന്ത്യയേയും പാകിസ്താനേയും ബന്ധിപ്പിക്കുന്ന താർ എക്സ്പ്രസിൻെറ സർവീസ് പാകി സ്താൻ നിർത്തിവെച്ചു. കശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് പാക് നീക്കം.
താർ എക്സ്പ്രസിൻെറ സർവീസ് നിർത്താൻ തീരുമാനിച്ചതായി പാക് റെയിൽവേ മന്ത്രി ഷെയ്ഖ് റാഷിദ് അറിയിച്ചു. പാകിസ്താനിലെ ഖൊക്രാപാറിൽ നിന്ന് ഇന്ത്യയിലെ മൊനാബോയിലേക്കാണ് താർ എകസ്പ്രസ് സർവീസ് നടത്തുന്നത്. ഇതോടെ ഇന്ത്യക്കും പാകിസ്താനുമിടയിൽ ട്രെയിനുകളൊന്നും ഇനി സർവീസ് നടത്തുന്നില്ലെന്നും റെയിൽവേ മന്ത്രി പറഞ്ഞു.
നേരത്തെ ഇന്ത്യയുമായുള്ള നയതന്ത്ര സഹകരണവും വ്യാപാര ബന്ധവും പാകിസ്താൻ നിർത്തിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.