റഫാൽ ആയുധപൂജ; കളിയാക്കാനെന്തിരിക്കുന്നുവെന്ന് അമിത് ഷാ

ന്യൂഡൽഹി: റഫാൽ യുദ്ധവിമാനം ഏറ്റുവാങ്ങുന്ന വേളയിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ആയുധപൂജ നടത്തിയതിനെ വിമർശിച്ച കോൺഗ്രസിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മറുപടി. ആയുധപൂജ നടത്തിയതിനെ കളിയാക്കാനെന്തിരിക്കുന്നു എന്ന് ഷാ ചോദിച്ചു. ബോഫോഴ്സ് അഴിമതിയിലെ ഇടനിലക്കാരനായ കൊത്രോച്ചിയെ ആരാധിക്കുന്ന കോൺഗ്രസിന് ആയുധപൂജയോട് പരിഹാസമായിരിക്കുമെന്നും ഷാ പറഞ്ഞു.

വിജയദശമി ദിനത്തിൽ ആയുധപൂജ എല്ലാവരും നടത്താറുള്ളതാണ്. ഏതൊക്കെ കാര്യങ്ങളെയാണ് വിമർശിക്കേണ്ടത് എന്ന കാര്യത്തിൽ രാജ്യത്തെ ഏറ്റവും മുതിർന്ന പാർട്ടി പുനർവിചിന്തനം നടത്തണമെന്നും അമിത് ഷാ ഹരിയാനയിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ പറഞ്ഞു.

ഇന്ത്യൻ ആചാരങ്ങളോടും പാരമ്പര്യത്തോടും കോൺഗ്രസിന് പുച്ഛമാണെന്നും വ്യോമസേനയുടെ നവീകരണത്തിന് കോൺഗ്രസ് എതിരുനിൽക്കുന്നതായും ബി.ജെ.പി വിമർശിച്ചിരുന്നു.

ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള 59,000 കോടിയുടെ കരാർ പ്രകാരം 36 റഫാൽ പോർ വിമാനങ്ങളാണ് ഇന്ത്യക്ക് നൽകുക. ഇതിൽ ആദ്യ വിമാനമാണ് ചൊവ്വാഴ്ച രാജ്നാഥ് സിങ് ഫ്രാൻസിലെത്തി ഏറ്റുവാങ്ങിയത്.

Tags:    
News Summary - After Congress pans Rafale ‘shastra puja’, BJP’s Bofors counter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.