അഫ്​ഗാനിസ്​താൻ; അടിയന്തര സാഹചര്യമുണ്ടായാൽ ഇന്ത്യൻ പൗരൻമാരെ ഒഴിപ്പിക്കും -കേന്ദ്ര സർക്കാർ

ന്യൂഡൽഹി: അടിയന്തര സാഹചര്യമുണ്ടായാൽ അഫ്​ഗാനിസ്​താനിൽ നിന്ന്​ തങ്ങളുടെ ഉദ്യോഗസ്​ഥരെയും പൗരൻമാരെയും ഒഴിപ്പിക്കാനുള്ള പദ്ധതികൾ തയാറാക്കിയിട്ടുണ്ടെന്ന്​ ഇന്ത്യ.

തലസ്​ഥാന നഗരിയായ കാബൂളിൽ താലിബാൻ പ്രവേശിച്ചതിനെ തുടർന്ന്​ ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്​ഥരും മറ്റു പല പദ്ധതികളുമായി ബന്ധപ്പെട്ട്​ കാബൂളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ പൗരൻമാരും ഭീതിയിലായ സാഹചര്യത്തിലാണ്​, അനിവാര്യ സാഹചര്യത്തിൽ ഒഴിപ്പിക്കൽ അടക്കമുള്ള ​നടപടികൾക്ക്​ സജ്ജമാണെന്ന്​ കേന്ദ്ര സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചത്​​.

ഇന്ത്യൻ എംബസി ജീവനക്കാരുടെയും മറ്റ്​ ഇന്ത്യൻ പൗരൻമാരുടെയും സുരക്ഷ അപകടത്തിലാവുന്ന സാഹചര്യം ഉണ്ടായാൽ അടിയന്തര നടപടികൾക്ക്​ എല്ലാം സജ്ജമാണെന്നും സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു. ''അഫ്​ഗാനിലെ സാഹചര്യം സൂക്ഷ്​മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്​. നമ്മുടെ എംബസിയിലെ ജീവനക്കാരുടെ ജീവൻ വെച്ചുള്ള ഒരു പരീക്ഷണത്തിനും സർക്കാർ സന്നദ്ധമല്ല'' -മുതിർന്ന ഉദ്യോഗസ്​ഥൻ പറഞ്ഞു. ഇന്ത്യക്കാരെ കാബൂളിൽ നിന്ന്​ എപ്പോൾ ഒഴിപ്പിക്കുമെന്ന ചോദ്യത്തിന്​, സാഹചര്യം വിലയിരുത്തിയശേഷമെന്നായിരുന്നു ഉദ്യോഗസ്​ഥന്‍റെ മറുപടി.

അടിയന്തര സാഹചര്യമുണ്ടായാൽ ഉപയോഗിക്കാനായി വ്യോമസേനയുടെ യാത്രാ വിമാനമായ സി-17 ഗ്ലോബ്​മാസ്റ്റർ ഒരുക്കി നിർത്തിയിട്ടുണ്ടെന്നാണ്​ സൂചന.

Tags:    
News Summary - Afghanistan; Indian citizens to be evacuated in case of emergency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.