?????? ????

ബാബരി ഭൂമി കേസ്: തന്നെ മാറ്റിയെന്ന് അഭിഭാഷകൻ രാജീവ് ധവാൻ

ന്യൂഡൽഹി: ബാബരി ഭൂമി കേസിൽ നിന്ന് തന്നെ ഒഴിവാക്കിയതായി സുന്നി വഖഫ് ബോർഡിനും മറ്റ് മുസ്​ലിം കക്ഷികൾക്കും വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നിരാശയില്ലാതെ നടപടി അംഗീകരിച്ച് ഔദ്യോഗികമായി കത്തയച്ചിട്ടുണ്ടെന്നും കേസുമായോ പുനഃപരിശോധനാ അപേക്ഷയുമായോ ഇനി ബന്ധമില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

അനാരോഗ്യം കാരണം കേസിന്‍റെ ചുമതലകളിൽനിന്ന് നീക്കിയെന്നാണ് തന്നെ അറിയിച്ചതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Full View

ബാ​ബ​രി മ​സ്​​ജി​ദി​​​​​െൻറ 2.77 ഏ​ക്ക​ർ ഭൂ​മി രാ​മ​േ​ക്ഷ​ത്ര​ത്തി​ന്​ വി​ട്ടു​കൊ​ടു​ത്ത വി​ധി​ക്കെ​തി​രെ ഇന്നലെയാണ് ജം​ഇ​യ്യ​തു​ൽ ഉ​ല​മാ​യേ ഹി​ന്ദ് സു​പ്രീം​കോ​ട​തി​യി​ൽ പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി സ​മ​ർ​പ്പി​ച്ചത്. അതിനു പിന്നാലെയാണ് ധവാനെതിരെ നടപടിയുണ്ടായിരിക്കുന്നത്.

പു​നഃ​പ​രി​ശോ​ധ​നാ ഹ​ര​ജി സ​മ​ർ​പ്പി​ക്കി​ല്ലെ​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശ്​ സു​ന്നി വ​ഖ​ഫ്​ ബോ​ർ​ഡി​​​​​െൻറ നി​ല​പാ​ട്​ ത​ള്ളി​യാ​ണ്, കേ​സി​ലെ മ​റ്റൊ​രു ഹ​ര​ജി​ക്കാ​ര​നാ​യ എം. ​സി​ദ്ദീ​ഖി​നെ പ്ര​തി​നി​ധാ​നം​ചെ​യ്​​ത്​​ ജം​ഇ​യ്യ​തി​​​​​െൻറ മൗ​ലാ​ന സ​യ്യി​ദ്​ അ​ശ്​​ഹ​ദ്​ റാ​ശി​ദി 217 പേ​ജു​ള്ള പു​നഃ​പ​രി​ശോ​ധ​നാ ഹ​ര​ജി സ​മ​ർ​പ്പി​ച്ച​ത്.

Tags:    
News Summary - advocate Rajeev Dhavan sacked from babari case-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.