ന്യൂഡൽഹി: ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ബി.െജ.പിയെ തോൽപിക്കാൻ കോൺഗ്രസ് നേതാക്കൾ പാകിസ്താൻ അധികൃതരുമായി ‘രഹസ്യ കൂടിക്കാഴ്ച’ നടത്തിയെന്ന പ്രസ്താവനയിറക്കി പ്രധാനമന്ത്രി നേരന്ദ്ര മോദി പുലിവാലുപിടിച്ചതിനിടെ, 17 വർഷം മുമ്പ് കേന്ദ്രമന്ത്രിയായിരുന്ന സാക്ഷാൽ എൽ.കെ. അദ്വാനി പാക് ഹൈകമീഷണറുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ചകളുടെ വിവരം പുറത്ത്.
2000ത്തിൽ വാജ്പേയി സർക്കാറിെൻറ കാലത്ത്, പാക് ഹൈകമീഷണറായിരുന്ന അശ്റഫ് ജഹാംഗീർ ഖാസിയുമായി അദ്വാനി 20ലേറെ തവണയാണ് രഹസ്യ കൂടിക്കാഴ്ച നടത്തിയത്. 2008ൽ പ്രസിദ്ധീകരിച്ച ‘മൈ കൺട്രി മൈ ലൈഫ്’ എന്ന ഒാർമക്കുറിപ്പിൽ അദ്വാനിതന്നെ ഇൗ വെളിപ്പെടുത്തൽ നടത്തിയിരുന്നു.
പ്രമുഖ മാധ്യമപ്രവർത്തകൻ കരൺ ഥാപ്പറാണ് കൂടിക്കാഴ്ചക്ക് അവസരമൊരുക്കിയത്. 2002 മേയിൽ ജമ്മു -കശ്മീരിലെ കലുചക്കിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന് ജഹാംഗീർ ഖാസിയോട് രാജ്യം വിടാൻ വാജ്പേയ് സർക്കാർ ആവശ്യപ്പെട്ട ശേഷമായിരുന്നു അദ്വാനിയുടെ അവസാന കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്. ന്യൂഡൽഹി പണ്ടാറ റോഡിലെ അദ്വാനിയുടെ വീട്ടിൽ അന്നത്തെ പ്രതിരോധമന്ത്രി േജാർജ് ഫെർണാണ്ടസിെൻറ സഹായത്തോടെയായിരുന്നു ആദ്യ കൂടിക്കാഴ്ചയെന്ന് 2008ൽ ‘ഹിന്ദുസ്ഥാൻ ടൈംസി’ലെ കോളത്തിൽ കരൺ ഥാപ്പർ എഴുതിയിരുന്നു. ഥാപ്പറാണ് ഖാസിയെ അദ്വാനിയുടെ വീട്ടിലെത്തിച്ചത്.
കൂടിക്കാഴ്ച 90 മിനിറ്റ് നീണ്ടു. തുടർന്ന് ഇരുവരും 20 കൂടിക്കാഴ്ചകൾ നടത്തി. ‘‘ഏറെയും രാത്രിയായിരുന്നു. ഞാനായിരുന്നു എപ്പോഴും ഡ്രൈവർ. അദ്വാനി ഖാസിയെയും കൂട്ടി മുറിയിലേക്ക് പോയിക്കഴിഞ്ഞാൽ ഞാൻ അദ്വാനിയുടെ ഭാര്യക്കും മകൾ പ്രതിഭക്കുമൊപ്പം സമയം ചെലവഴിക്കും. കൂടിക്കാഴ്ച കഴിഞ്ഞാൽ അവർെക്കാപ്പം ചായ കുടിക്കും’’ -ഥാപ്പർ എഴുതി. അടുത്ത അനുയായികളിൽനിന്നുപോലും അദ്വാനി കൂടിക്കാഴ്ചകളെക്കുറിച്ച വിവരം മറച്ചുെവച്ചിരുന്നു.
ഇന്ത്യ- പാക് ബന്ധം കലുഷിതമായ കാലത്തും അദ്വാനി- ഖാസി സമ്പർക്കം ഇളക്കമില്ലാതെ തുടർന്നു. 2002 മേയിൽ പാക് ഹൈകമീഷണർ രാജ്യം വിടുന്നതിെൻറ തലേന്നുപോലും അദ്ദേഹത്തെ അദ്വാനി വീണ്ടും വരാൻ ക്ഷണിച്ചിരുന്നു. മുൻ ‘റോ’ മേധാവി എ.എസ്. ദൗലത്തിെൻറ ‘കശ്മീർ: ദ വാജ്പേയി ഇയേഴ്സ്’ എന്ന കൃതിയിലും ഇക്കാര്യം പറയുന്നുണ്ട്.
ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തോൽപിക്കാൻ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിെൻറ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ പാക് മുൻ ഹൈകമീഷണറുമായും പാക് മുൻ വിദേശകാര്യമന്ത്രിയുമായും രഹസ്യകൂടിക്കാഴ്ച നടത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആരോപിച്ചത്. ആരോപണം പിൻവലിച്ച് മോദി മാപ്പുപറയണമെന്ന് മൻമോഹൻ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.