പൗരത്വപ്പട്ടിക ഉത്തർപ്രദേശിൽ നടപ്പാക്കിയാൽ ആദ്യം നാടുവിടേണ്ടി വരുക യോഗി- അഖിലേഷ്​

ലക്​നോ: ദേശീയ പൗരത്വപ്പട്ടിക ഉത്തർപ്രദേശിൽ നടപ്പാക്കിയാൽ ആദ്യം നാടുവിടേണ്ടി വരുക മുഖ്യമന്ത്രി യോഗി ആദിത് യനാഥിനാകുമെന്ന്​ സമാജ്​വാദി പാർട്ടി നേതാവ്​ അഖിലേഷ്​ യാദവ്​.

ഉത്തർപ്രദേശിൽ ആവശ്യമെങ്കിൽ ദേശീയ പൗരത്വപ്പട്ടിക നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്​താവനയോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഉത്തരാഖണ്ഡുകാരനാണ്​ യോഗി. പൗരത്വപ്പട്ടികയുടെ പേരിൽ ആളുകളെ ഭയപ്പെടുത്തുകയാണ്​. മുമ്പ്​ ഭിന്നിപ്പിച്ച്​ ഭരിച്ചപോലെ ഇപ്പോൾ ഭയപ്പെടുത്തലി​​െൻറ രാഷ്​ട്രീയമാണ്​ നടപ്പാക്കുന്നത്​.

കശ്​മീരിലെ സ്ഥിതി പരിതാപകരമാണ്​. രോഗികൾക്ക്​ ചികിത്സ തേടാനാകുന്നില്ല, കുട്ടികൾക്ക്​ സ്​കൂളിൽ പോകാനും. കാര്യങ്ങളെല്ലാം നിയന്ത്രണത്തിലാണെന്നാണ്​ സർക്കാർ അവകാശപ്പെടുന്നത്​. അങ്ങനെയാണെങ്കിൽ എന്തിനാണ്​ പൗരാവകാശങ്ങൾ നിഷേധിക്കുന്നതെന്ന്​ അദ്ദേഹം ചോദിച്ചു.

Tags:    
News Summary - Adityanath will have to leave UP if NRC is implemented: akhilesh yadav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.