അമിത്​ഷായെ കണ്ട്​ സെറം ഇൻസ്റ്റിറ്റ്യൂട്ട്​ മേധാവി; പുതിയ കോവിഡ്​ വാക്​സിൻ കൊവോവാക്​സ്​ ഒക്​ടോബറിൽ

ന്യൂഡൽഹി: രാജ്യത്ത്​ കോവിഷീൽഡ് കോവിഡ്​​ വാക്​സിൻ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട്​ പുതിയ വാക്​സിൻ പുറത്തിറക്കുന്നു. അടുത്ത ഒക്​ടോബറോടെ മുതിർന്നവർക്ക്​ ലഭ്യമാക്കാനാകുമെന്നാണ്​ കരുതുന്നതെന്ന്​ കമ്പനി സി.ഇ.ഒ അഡാർ പൂനാവാല പറഞ്ഞു. കുട്ടികൾക്ക്​ 2022 ആദ്യ പാദത്തിലും ലഭ്യമാക്കും.

കേന്ദ്രസർക്കാർ ആവശ്യമായ എല്ലാ സഹായവും വാഗ്​ദാനം ചെയ്​തതായി അഡാർ പൂനാവാല പറഞ്ഞു. പാർല​െമന്‍റിൽ ആഭ്യന്തര മന്ത്രി അമിത്​ഷായുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ആരോഗ്യ മന്ത്രി മൻസൂഖ്​ മാണ്ഡവ്യയെയും കണ്ടു. എല്ലാ സഹകരണത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്​ നന്ദി അറിയിക്കുന്നതായി സെറം സി.ഇ.ഒ കൂട്ടിച്ചേർത്തു.

കൊവോവാക്​സും രണ്ട്​ ഡോസ്​ വാക്​സിനായിരിക്കും. വില പുറത്തിറങ്ങുന്ന സമയത്ത്​ പ്രഖ്യാപിക്കും.

രാജ്യത്തെ ആവശ്യം പരിഗണിച്ച്​ നിലവിലെ വാക്​സിനായ കോവിഷീൽഡ്​ പ്രതിമാസം 13 കോടി ഡോസ്​ ഉൽപാദിപ്പിക്കുന്നുണ്ടെന്ന്​ അദ്ദേഹം പറഞ്ഞു. ഒക്​​സ്​ഫഡ്​, ആസ്​ട്രസെനക്ക എന്നിവയുമായി സഹകരിച്ചാണ്​ കോവിഷീൽഡ്​ ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്നത്​. 

Tags:    
News Summary - Adar Poonawalla Meets Amit Shah, Says Covovax Vaccine May Launch By October

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.