Posted On
date_range Updated On
date_range കാർ ട്രക്കിന് പിന്നിലിടിച്ച് ശബാന ആസ്മിക്ക് പരിക്ക്
മുംബൈ: മുതിർന്ന സിനിമ താരം ശബാന ആസ്മിക്ക് മുംബൈ-പൂനെ എക്സ്പ്രസ്വേയിലുണ്ടായ വാഹനാപകടത്തിൽ പരിക്ക്.
ശബാന സഞ്ചരിച്ചിരുന്ന കാർ റെയ്ഗാഡ് ജില്ലയിലെ ഖലാപുർ ടോൾ പ്ലാസക്ക് സമീപത്ത് വെച്ച് ട്രക്കിെൻറ പിന് നിൽ ഇടിക്കുകയായിരുന്നു. മുംബൈയിൽനിന്ന് 60 കിലോമീറ്റർ അകലെ ഉച്ചകഴിഞ്ഞ് 3.30ഓടെയായിരുന്നു അപകടം.
മൂക്കിൽ പരിക്കേറ്റ ശബാനയെ നവി മുംബൈയിലെ എം.ജി.എം ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചതായി റെയ്ഗാഡ് പൊലീസ് സൂപ്രണ്ട് അനിൽ പരസ്കർ പറഞ്ഞു. ശബാനയുടെ പരിക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി.
ശബാനയുടെ ഭർത്താവും പ്രമുഖ ഗാനരചയിതാവുമായ ജാവേദ് അഖ്തർ തൊട്ടുപിന്നാലെയുള്ള വാഹനത്തിൽ സഞ്ചരിച്ചിരുന്നു. അപകടത്തിൽ ശബാനയുടെ ഡ്രൈവർക്കും പരിക്കേറ്റു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.