ഗോവയിൽ ചുവടുറപ്പിക്കാൻ; സിനിമ താരം നഫീസ അലി തൃണമൂലിൽ ചേർന്നു

പനാജി: സിനിമ താരം നഫീസ അലി തൃണമൂൽ കോൺഗ്രസിൽ. പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ്​ അധ്യക്ഷയുമായ മമത ബാനർജിയുടെ സാന്നിധ്യത്തലായിരുന്നു നഫീസയുടെ പാർട്ടി പ്രവേശനം.

2022ലെ നിയമസഭ തെര​ഞ്ഞെടുപ്പിൽ ഗോവയിൽ ചുവടുറപ്പിക്കുന്നതിന്‍റെ ഭാഗമായാണ്​ പ്രമുഖരെ പാർട്ടിയിൽ അണിനിരത്തുന്നത്​.

വ്യാഴാഴ്ച വൈകിട്ട്​ മമത ബാനർജി ഗോവയിലെത്തിയിരുന്നു. തെരഞ്ഞെടുപ്പിന്​ മുന്നോടിയായി ബി.ജെ.പി ഭരിക്കുന്ന സംസ്​ഥാനത്തിന്‍റെ രാഷ്​ട്രീയം മനസിലാക്കുകയാണ്​ മമതയുടെ സന്ദർശന ലക്ഷ്യം.

മൂന്നുദിവസമാണ്​ മമതയുടെ ഗോവ സന്ദർശനം. വ്യാഴാഴ്ച വൈകിട്ട്​ 5.30ഓടെ ഗോവയിലെത്തിയ മുഖ്യമന്ത്രിയെ തൃണമൂൽ എം.പി ഡെറിക്​ ഒബ്രിയാൻ, മറ്റു പ്രമുഖ നേതാക്കൾ തുടങ്ങിയവർ സ്വീകരിച്ചു. വെള്ളിയാഴ്ച വൈകിട്ട്​ സമുദായ പ്രതിനിധികളുമായി മമത കൂടിക്കാഴ്​ച നടത്തും.

ബംഗാളിൽ നേടിയ വൻ വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ്​ തൃണമൂൽ കോൺഗ്രസും മമത ബാനർജിയും. ബി.ജെ.പി ഭരിക്കുന്ന സംസ്​ഥാനങ്ങളായ ഗോവയും ത്രിപുരയും പിടിച്ചെടുക്കുകയാണ്​ തൃണമൂലിന്‍റെ അടുത്ത ലക്ഷ്യം. 

ബിഗ്​ബി എന്ന ചിത്രത്തിലൂടെ മലയാളികളുടെയും പ്രിയങ്കരിയായി മാറിയ നടിയാണ്​ നഫീസ അലി. മേരി ജോൺ കുരിശിങ്കൽ എന്ന കഥാപാത്രത്തെയാണ്​ ബിഗ്​ബിയിൽ നഫീസ അവതരിപ്പിച്ചത്​. 

Tags:    
News Summary - Actor Nafisa Ali joins TMC in Goa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.