Posted On
date_range Updated On
date_range 'അതെന്റെ അജ്ഞത', വിവാദ പരാമർശത്തിൽ വിശദീകരണവുമായി നടൻ മാധവൻ
ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിക്കാൻ ഐ.എസ്.ആർ.ഒയെ സഹായിച്ചത് ഹിന്ദു കലണ്ടറായ പഞ്ചാംഗ് ആണെന്ന തന്റെ പ്രസ്താവനക്കെതിരെ വിമർശനങ്ങളും ട്രോളുകളും വ്യാപകമായതോടെ വിശദീകരണവുമായി നടൻ മാധവൻ രംഗത്തെത്തി.
''അൽമനാകിനെ തമിഴിൽ 'പഞ്ചാംഗ്' എന്ന് വിളിച്ചതിന് ഞാൻ ഇത് അർഹിക്കുന്നു. അതെന്റെ അജ്ഞതയാണ്. എന്നാലും ചൊവ്വാ ദൗത്യത്തിൽ വെറും രണ്ട് എൻജിനുകൾ കൊണ്ട് നമ്മൾ നേടിയത് ഒരു റെക്കോർഡ് തന്നെയാണ്'' അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന റോക്കട്രി: ദി നമ്പി ഇഫക്റ്റ് എന്ന സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ നടത്തിയ പ്രസ്താവനയാണ് നടനെ വെട്ടിലാക്കിയത്. വലിയ വിവാദത്തിനാണ് ഇത് തിരികൊളുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.