Posted On
date_range Updated On
date_range നടി ഖുശ്ബുവിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു
മുംബൈ: നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു സുന്ദറിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. അക്കൗണ്ടിലെ പ്രൊഫൈൽ ചിത്രവും പേരും ഹാക്കർ മാറ്റിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഏപ്രിലിലും ഖുശ്ബുവിന്റെ ട്വിറ്റർ ഹാക്ക് ചെയ്യപ്പെട്ടിരുന്നു.
ബ്രയാൻ എന്നാണ് അക്കൗണ്ടിന്റെ പേര് മാറ്റിയിരിക്കുന്നത്. നടിയുടെ മുൻ ട്വീറ്റുകൾ ഡിലീറ്റ് ചെയ്യുകയും ചെയ്തു.
മൂന്ന് ദിവസം മുമ്പാണ് ഹാക്കിങ് നടന്നതെന്ന് നടി പ്രസ്താവനയിൽ പറഞ്ഞു. ട്വിറ്റർ അധികൃതരുമായി ബന്ധപ്പെട്ട് അക്കൗണ്ട് തിരിച്ചുപിടിക്കാൻ ശ്രമം നടത്തുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ തന്റെ അക്കൗണ്ടിലെ ട്വീറ്റുകൾ താൻ ചെയ്തതല്ലെന്നും ഖുശ്ബു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.