Posted On
date_range Updated On
date_range നടി ജയസുധയും മകനും വൈ.എസ്.ആർ കോൺഗ്രസിൽ ചേർന്നു
ഹൈദരാബാദ്: തെന്നിന്ത്യൻ നടിയും തെലുഗു ദേശം പാർട്ടി മുൻ എം.എൽ.എയുമായ ജയസുധയും മകൻ നിഹാർ കപൂറും വൈ.എസ്.ആർ കോൺഗ ്രസിൽ ചേർന്നു. ഹൈദരാബാദിലെ ലോട്ടസ് പോണ്ടിലെത്തിയ ജയസുധയും മകനും പാർട്ടി അധ്യഷൻ ജഗൻ മോഹൻ റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തുകയും ഒൗദ്യോഗിക അംഗത്വം നേടുകയും ചെയ്തു.
പാർട്ടി അധ്യക്ഷനായ വൈ.എസ് ജഗൻ മോഹൻ റെഡ്ഡിയുടെ നിർദേശങ്ങളനുസരിച്ച് പ്രവർത്തിക്കുമെന്നും വരുന്ന തെരഞ്ഞെടുപ്പിൽ അദ്ദേഹം ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയാകുമെന്നും ജയസുധ പറഞ്ഞു. വൈ.എസ്.ആർ കോൺഗ്രസിൽ ചേരുന്നത് സ്വന്തം വീട്ടിലേക്ക് തിരിച്ചു വന്നതുപോലെയാണെന്നും അവർ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.