ന്യൂഡൽഹി: ഭീമ - കൊരെഗാവ് സംഘർഷവുമായി ബന്ധപ്പെട്ട് അഞ്ച് ആക്ടിവിസ്റ്റുകളെ മാേവാവാദി ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം ശക്തമാകുന്നു. ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്ത പുണെ പൊലീസിെൻറ നടപടിയെ ചോദ്യം ചെയ്ത് റോമില ഥാപ്പർ ഉൾപ്പെടെ അഞ്ച് സന്നദ്ധ പ്രവർത്തകർ സുപ്രീം കോടതിയിൽ ഹരജി നൽകി. അഞ്ചു സംസ്ഥാനങ്ങളിൽ പുണെ പൊലീസ് നടത്തിയ പരിശോധനയിലാണ് ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്തത്.
ഥാപ്പറിനെ കൂടാതെ ദേവ്കി ജെയ്ൻ, പ്രഭാത് പട്നായ്ക്, സതീഷ് ദേശ്പാണ്ഡെ, മായ ദരുവാല എന്നിവരാണ് ഹരജി സമർപ്പിച്ചത്. ആക്ടിവിസ്റ്റുകളുടെ അറസ്റ്റ് സ്റ്റേ ചെയ്യുക, സ്വതന്ത്ര അന്വേഷണം പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഹരജി നൽകിയത്. ആക്ടിവിസ്റ്റുകളുടെ അറസ്റ്റിൽ മഹാരാഷ്ട്ര സർക്കാറിനോട് വിശദീകരണം ആവശ്യപ്പെടണമെന്നും ഹരജിയിൽ പറയുന്നു.
കേസ് ഭരണഘടനാ ബെഞ്ച് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന അഭിഭാഷകരായ അഭിഷേക് മനു സിങ്വി, ദുഷ്യന്ത് ദേവ്, ഇന്ദിര ജെയ്സിങ് എന്നിവർ ചീഫ് ജസ്റ്റിസിനു മുന്നിൽ ഹാജരായി. ഇന്ന് 3.45ന് മൂന്നംഗ ബെഞ്ച് കേസ് പരിഗണിക്കുമെന്നും അപ്പോൾ ഹാജരാകാനും അഭിഭാഷകരോട് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.
അഭിഭാഷക സുധ ഭരധ്വാജ്, കവി വരവര റാവു, മാധ്യമപ്രവർത്തകൻ ഗൗതം നവ്ലഖ, മനുഷ്യാവകാശ പ്രവർത്തകൻ അരുൺ ഫെരാരിയ, വെർനോൺ ഗോൺസാൽവസ് എന്നിവരെയാണ് കഴിഞ്ഞ ദിവസം പുണെ പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ചു സംസ്ഥാനങ്ങളിൽ നടത്തിയ പരിേശാധനക്ക് ശേഷമായിരുന്നു അറസ്റ്റ്. ക്രിമിനൽ ഗൂഢാലോചന, സമൂഹത്തിൽ സംഘർഷം സൃഷ്ടിക്കൽ, നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. സുധ ഭരദ്വാജിെൻറയും ഗൗതം നവ്ലഖയുടെയും അറസ്റ്റ് ആഗസ്ത് 30 വരെ കോടതി തടഞ്ഞിരുന്നു. ഇരുവരും വീട്ടുതടങ്കലിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.