പെ​ൺ​കു​ട്ടി​ക്കു​നേ​രെ​ അ​തി​ക്ര​മം ചെ​റു​ത്തു; കു​ടും​ബ​ത്തി​ലെ 16 പേ​ർ​ക്കു​നേ​രെ ആ​സി​ഡ്​ ആ​ക്ര​മ​ണം

പ​ട്​​ന: പെ​ൺ​കു​ട്ടി​ക്കുനേരെയുള്ള അതിക്രമം ചെ​റു​ത്ത കു​ടും​ബ​ത്തി​ലെ 16 ​പേ​ർ​ക്കു​നേ​രെ ആ​സി​ഡ്​ ആ​ക്ര ​മ​ണം. ബി​ഹാ​റി​ലെ വൈ​ശാ​ലി ജി​ല്ല​യി​ലെ ഗ്രാ​മ​ത്തി​ലാ​ണ്​ സം​ഭ​വം.

കൂ​ട്ടു​കു​ടും​ബ​മാ​യി ജീ​വി​ക്കു ​ന്ന ന​ന്ദ​കി​ഷോ​റി​​െൻറ വീ​ട്ടി​ലേ​ക്ക്​ ബു​ധ​നാ​ഴ്​​ച രാ​വി​ലെ ഒ​രു സം​ഘം യു​വാ​ക്ക​ൾ അ​തി​ക്ര​മി​ച്ചു​ക​ട​ക്കു​ക​യും കു​ടും​ബ​ത്തി​ലെ ഏ​റ്റ​വും ചെ​റി​യ അം​ഗ​മാ​യ പെ​ൺ​കു​ട്ടി​യു​ടെ നേ​ർ​ക്ക്​ അ​തി​ക്ര​മ​ത്തി​ന്​ തു​നി​യു​ക​യും ചെ​യ്​​തു. ത​ട​യാ​ൻ ശ്ര​മി​ച്ച മു​ഴു​വ​ൻ അം​ഗ​ങ്ങ​ളു​ടെ​യും നേ​ർ​ക്ക്​ ഇ​വ​ർ ആ​ഡി​ഡ്​ ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു​ സ്​​ത്രീ​ക​ൾ അ​ട​ക്കം എ​ട്ടു​പേ​ർ​ക്ക്​ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

ഇ​വ​രെ ഹാ​ജി​പു​രി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 20ഒാ​ളം വ​രു​ന്ന സം​ഘ​മാ​ണ്​ ആ​ക്ര​മ​ണ​ത്തി​നു​ പി​ന്നി​ലെ​ന്നും നേ​ര​ത്തേ​യും ഇ​വ​ർ ക​ല​ഹ​ത്തി​ലേ​ർ​പ്പെ​ട്ടി​രു​ന്നു​വെ​ന്നും പൊ​ലീ​സ്​ അ​റി​യി​ച്ചു. ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ്​ ഏ​താ​നും യു​വാ​ക്ക​ൾ ഈ ​പെ​ൺ​കു​ട്ടി​യോട്​ സഭ്യേതരമായി പെരുമാറിയതിനെ തു​ട​ർ​ന്നാ​യി​രു​ന്നു ഇ​ത്. കു​ടും​ബാം​ഗ​ങ്ങ​ൾ ഇ​വ​രെ താ​ക്കീ​തു​ചെ​യ്​​തി​രു​ന്നു​വെ​ന്നും പ​റ​യ​പ്പെ​ടു​ന്നു. സംഭവത്തിൽ അഞ്ചു പേരെ അറസ്​റ്റ്​ ചെയ്​തതായി പൊലീസ്​ പറഞ്ഞു.

Tags:    
News Summary - Acid attack on 16 members of family for resisting molestation -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.