ഫാക്ടറി തൊഴിലാളിയുടെ അപകട മരണം; കിറ്റെക്സ് എം.ഡി സാബു വിചാരണ നേരിടണം -സുപ്രീംകോടതി

ന്യൂഡൽഹി: ജോലിക്കിടയിൽ ഫാക്ടറി തൊഴിലാളിക്ക് അപകട മരണം സംഭവിച്ചതിനെ തുടർന്ന് എടുത്ത കേസ് റദ്ദാക്കണമെന്ന കിറ്റെക്സ് എം.ഡി സാബു എം. ജേക്കബിന്‍റെ ഹരജി സുപ്രീംകോടതി തള്ളി. കേസ് റദ്ദാക്കാൻ കഴിയില്ലെന്ന ഹൈകോടതി ഉത്തരവിനെതിരെ സാബു സമർപ്പിച്ച അപ്പീൽ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആണ് തള്ളിയത്.

2014 മേയ് 24നാണ് കിഴക്കമ്പലം ഫാക്ടറിയിലുണ്ടായ അപകടത്തിൽ തൊഴിലാളിയായ പി.ടി. അജീഷ് മരണപ്പെട്ടത്. തുടർന്ന് ഫാക്ടറി തൊഴിലാളികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് പെരുമ്പാവൂർ ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഇൻസ്പെക്ടർ നൽകിയ പരാതിയിലാണ് സാബുവിനെതിരെ കേസ് എടുത്തത്.

ഇതിനെതിരെ ഹൈകോടതിയെ സമീപിച്ചെങ്കിലും സാബു വിചാരണ നേരിടണമെന്ന് കേരള ഹൈകോടതി വിധിക്കുകയായിരുന്നു. ഈ വിധിയിൽ ഇടപെടാനാകില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.

Tags:    
News Summary - Accidental death of factory worker; Kitex MD Sabu to face trial - Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.