ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയെ (ജെ.എന്‍.യു) തകര്‍ക്കരുതെന്ന് അഭ്യര്‍ഥിച്ച് 400 വിദേശ അക്കാദമിക് വിദഗ്ധര്‍ വൈസ് ചാന്‍സലര്‍ക്ക് കത്തയച്ചു. കേം ബ്രിഡ്ജ്, ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കണോമിക്സ്, ന്യൂയോര്‍ക്, ഹാര്‍വഡ് തുടങ്ങി ലോകത്തെ മികച്ച സര്‍വകലാശാലകളിലെ പ്രഫസര്‍മാരാണ് ജെ.എന്‍.യു വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാറിന് കത്തയച്ചത്.
ജെ.എന്‍.യുവില്‍ നടക്കുന്ന സംഭവങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് കത്തില്‍ പറയുന്നു. സര്‍വകലാശാല പിന്തുടരുന്ന സംസ്കാരം മുറുകെ പിടിക്കേണ്ടതുണ്ട്. ജെ.എന്‍.യു ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ ബോധപൂര്‍വം തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ജെ.എന്‍.യു നേടിയെടുത്ത അക്കാദമിക് മികവ് നഷ്ടപ്പെടുത്താന്‍ വി.സി തയാറാകരുതെന്നും കത്തില്‍ ആവശ്യപ്പെടുന്നു. നജീബിന്‍െറ തിരോധാനം, പിന്നാക്കവിഭാഗ വിദ്യാര്‍ഥികളുടെ പ്രവേശനത്തിലെ വിവേചനം, ഗവേഷണമേഖലകളിലെ സീറ്റ് വെട്ടിക്കുറക്കല്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ അധ്യാപകരും വിദ്യാര്‍ഥികളും നടത്തുന്ന സമരങ്ങള്‍ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതിനിടെ, എം.ഫില്‍, പിഎച്ച്.ഡി സീറ്റ് വെട്ടിക്കുറച്ച വി.സിയുടെ നടപടിക്കെതിരെ ദിഗ്വിജയ്സിങ്ങിന്‍െറ നേതൃത്വത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രപതിക്ക് പരാതി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.