ന്യൂഡൽഹി: പ്രശസ്ത സാമ്പത്തിക വിദഗ്ധനും മുൻ ആസൂത്രണകമീഷൻ അംഗവുമായ അഭിജിത് സെൻ അന്തരിച്ചു. 72 വയസായിരുന്നു. തിങ്കളാഴ്ച രാത്രി 11മണിയോടെ ഹൃദായാഘാതം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
അടൽ ബിഹാരി വാജ്പെയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാറിന്‍റെ കാലത്ത് കമീഷൻ ഫോർ കോസ്റ്റ് ഏൻഡ് പ്രൈസസ് ചെയർമാനായി സേവനമനുഷ്ഠിച്ചിരുന്നു. ഈ കാലയളവിൽ വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കുന്നതിനും കുറഞ്ഞ നിരക്കിൽ ധാന്യങ്ങൾ ജനങ്ങൾക്ക് നൽകുന്നതിനുമുള്ള പദ്ധതികൾ ആവിഷ്കരിച്ചു.
മൻമോഹൻ സിങ് പ്രധാനമന്ത്രി ആയിരുന്ന 2004 -2014 കാലയളവിൽ ആസൂത്രണ കമീഷനിൽ അംഗമായി. ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ സാമ്പത്തിക ശാസ്ത്ര അധ്യാപകനായും സേവനമനുഷ്ഠിച്ചു. സാമ്പത്തിക വിദഗ്ധയായ ജയന്തി ഘോഷ് ആണ് ഭാര്യ. 'ദി വയർ' ഡെപ്യൂട്ടി എഡിറ്റർ ജാഹ്നവി സെൻ മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.