മഅ്​ദനിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി; നിരീക്ഷണത്തില്‍ തുടരുന്നു

ബംഗളൂരു: വൃക്കസംബന്ധമായ അസുഖങ്ങള്‍ മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ബംഗളൂരുവിലെ അല്‍ സഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പി.ഡി.പി ചെയര്‍മാന്‍ അബദുന്നാസിര്‍ മഅ്ദനിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. രകതസമ്മര്‍ദ്ദത്തിലെ ഏറ്റകുറച്ചില്‍, മറ്റ് ശാരിരിക അസ്വസ്ഥതകള്‍ എന്നിവയുള്ളതിനാല്‍ ഡോക്ടർമാരുടെ നീരിക്ഷണത്തില്‍ തുടരുകയാണ്​.

കോവിഡിന്‍റെ പ്രത്യേക സാഹചര്യത്തില്‍ ആശുപത്രിയില്‍ കടുത്ത നിയന്ത്രണമാണ് എര്‍പ്പെടുത്തിയിരിക്കുന്നത്. ഭാര്യ സൂഫിയ മഅ്ദനി, മകന്‍ സലാഹുദ്ദീന്‍ അയ്യൂബി തുടങ്ങിയവര്‍ ആശുപത്രിയില്‍ കൂടെയുണ്ട്. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തെ ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും രക്തത്തിലെ ക്രിയാറ്റിന്‍റെ അളവ് വർധിക്കുന്നതിന്‍റെയും അടിസ്ഥാനത്തില്‍ നേരത്തെ തന്നെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു. എന്നാൽ, കോവിഡിന്‍റെ സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ആശുപത്രിവാസം നീട്ടിവെക്കുകകയും വിദഗ്ധ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം താമസസ്ഥത്ത് തന്നെ ചികിത്സ തുടരുകയുമായിരുന്നു.

മുമ്പും നിരവധി പ്രാവശ്യം വിവിധ അസുഖങ്ങളെ തുടര്‍ന്ന് ബംഗളൂരുവിലെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയും ചികിത്സക്ക് വിധേയനാകുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം വിചാരണ കോടതിയില്‍ വെച്ച് രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടർന്ന്​ ബോധരഹിതനാകുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ദീര്‍ഘകാലം ആശുപത്രിവാസം തുടരുകയും ചെയ്തിരുന്നു.

മരുന്നുകള്‍ ഉപയോഗിച്ചിട്ടും രകതസമ്മര്‍ദ്ദവും കിഡ്‌നിയുടെ പ്രവത്തനക്ഷമത നിർണയിക്കുന്ന ക്രിയാറ്റിന്‍റെ അളവും വലിയ തോതില്‍ വർധിക്കുകയും നിയന്ത്രണവിധേയമല്ലാത്ത സാഹചര്യം ഉണ്ടാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് അടിയന്തിര ശസ്ത്രക്രിയക്ക് ഇപ്പോള്‍ വിധേയനാക്കിയത്. ശരീരത്തിലെ ആരോഗ്യവസ്ഥ പൂർണമായി വീണ്ടെടുക്കാനുള്ള പ്രത്യേക പ്രാര്‍ഥനകള്‍ തുടരണമെന്ന് ആശുപത്രിയില്‍നിന്ന് അദ്ദേഹത്തിന്‍റെ കുടുംബം അഭ്യര്‍ത്ഥിച്ചതായി പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് അറിയിച്ചു.

Tags:    
News Summary - Abdul Nasir Maudany's surgery completed; Continues to be monitored

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.