'അന്നത്തെ അബ്ബാസാണ് ഇന്നത്തെ അമിത് ഷാ'; മോദിക്കെതി​രെ ട്രോളർമാർ

ന്യൂഡൽഹി: ബാല്യകാല സുഹൃത്ത് അബ്ബാസിനെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കുവെച്ച കുറിപ്പിനെ ട്രോളി നെറ്റിസൺസ്. തീവ്ര ഹിന്ദുത്വ, മുസ്‌ലിം വിരുദ്ധ അജണ്ടകളുമായി പ്രവര്‍ത്തിക്കുന്ന ബി.ജെ.പി സര്‍ക്കാരിനെ നയിക്കുന്ന പ്രധാനമന്ത്രി മുസ്‌ലിം സുഹൃത്തിനെക്കുറിച്ച് 'സ്‌നേഹത്തോടെ' പറയുന്നതിനെയാണ് ട്രോളന്മാര്‍ ഏറ്റെടുത്തത്.

''മോദിജിയുടെ സുഹൃത്ത് അബ്ബാസിനെ 2002 മുതല്‍ കാണാനില്ല എന്നാണ് ഒരാൾ ട്വീറ്റ് ചെയ്തത്. അന്നത്തെ അബ്ബാസാണ് പിന്നീട് പേര് മാറ്റി ഇന്നത്തെ അമിത് ആയത് എന്നും ട്വീറ്റുണ്ട്.

അബ്ബാസിനെ ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പിന് പ്രചാരണം നടത്താന്‍ വേണ്ടി പറഞ്ഞയച്ചിരിക്കുകയാണ്. അതുകൊണ്ടാണ് ആരും കാണാത്തത് എന്നും ഒരാൾ പറയുന്നു.


അബ്ബാസിന്റെ ബയോപിക്കിന് വേണ്ടി കാത്തിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് നടന്‍ അക്ഷയ് കുമാറിന്റെ ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ടും മോദിയുടെ 'സുഹൃത് സ്‌നേഹത്തെ' ആളുകള്‍ ട്രോളുന്നുണ്ട്

Tags:    
News Summary - Abbas is todays Amit Shah’; Trolls against Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.