Posted On
date_range Updated On
date_range ആരുഷി കേസ്: നാൾവഴി
- 2008മെയ് 16: ദന്തൽ ഡോക്ടർമാരായ രാജേഷ് തൽവാറിന്‍റെയും നുപൂറിന്‍റെയും ഏകമകൾ ആരുഷി തൽവാറിനെ കിടപ്പുമുറിയിൽ തലക്കടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. വീട്ടു ജോലിക്കാരൻ ഹോം രാജെന്ന സംശയത്തിൽ പൊലീസ്.
- മെയ് 17: വീട്ടുജോലിക്കാരൻ ഹോംരാജിന്‍റെ മൃതദേഹം വീടിന്‍റെ ടെറസിൽ കണ്ടെത്തി.
- മെയ് 20: മുൻ വീട്ടുജോലിക്കാരൻ വിഷ്ണു ശർമയിലേക്ക് അന്വേഷണം.
- മെയ് 22: വീട്ടുജോലിക്കാരനും ആരുഷിയും തമ്മിലുള്ള ബന്ധം കണ്ടെത്തിയതിനെ തുടർന്ന് കുടുംബത്തിന്‍റെ മാനം കാക്കാനുള്ള കൊലപാതകമെന്ന അന്വേഷണത്തിൽ പൊലീസ്.
- മെയ് 23: ആരുഷിയുടെ പിതാവ് രാജേഷ് തൽവാർ അറസ്റ്റിലാകുന്നു.
- ജൂൺ 1: അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുന്നു
- ജൂൺ 13: രാജേഷ് തൽവാറിന്‍റെ വീട്ടുജോലിക്കാരൻ കൃഷ്ണ അറസ്റ്റിൽ
- ജൂൺ 20: രാജേഷ് തൽവാറിന് നുണ പരിശോധന
- ജൂൺ 25: നുപൂർ തൽവാറിനും നുണ പരിശോധന
- ജൂൺ 26: കേസ് തെളിവില്ലാത്തതെന്ന് സി.ബി.ഐ
- ജൂലൈ 3: പ്രതികളുടെ നാർക്കോ അനാലിസിസ് ടെസ്റ്റിന്‍റെ നടത്തിപ്പ് ചോദ്യം ചെയ്ത് ഹരജി സുപ്രീംകോടതി തള്ളി
- ജൂലൈ 11: വീട്ടു ജോലിക്കാരൻ കൃഷ്ണ, സുഹൃത്തുക്കളായ രാജ്കുമാർ, വിജയ് മണ്ഡൽ എന്നിവർ പ്രതികളെന്ന് സി.ബി.ഐ
- 2010 ജനുവരി 5: തൽവാർ ദമ്പതിമാരെ നാർക്കോ ടെസ്റ്റിന് വിധേയരാക്കണമെന്ന് സി.ബി.ഐ
- ഡിസംബർ 29: കേസ് അന്വേഷണം അവസാനിപ്പിക്കുന്നുവെന്നും രക്ഷിതാക്കൾക്ക് തന്നെ പങ്കെന്നും സി.ബി.ഐ
- 2011 ഫെബ്രുവരി 25: ആരുഷിയുടെ മതാപിതാക്കളെ കൊലപാതകത്തിൽ പ്രതി ചേർക്കാൻ ഉത്തരവ്
- മാർച്ച് 18: പ്രതി ചേർക്കാനുള്ള കീഴ്കോടതി ഉത്തരവ് ചോദ്യം ചെയ്ത ഹരജി അലഹാബാദ് ഹൈകോടതി തള്ളി
- മാർച്ച് 19: തല്ഡവാർ ദമ്പതികൾ സുപ്രീംകോടതിയിലേക്ക്
- 2012 ജനുവരി ആറ്: തൽവാർ ദമ്പതകളുടെ ഹരജി സുപ്രീംകോടതി തള്ളി
- 2013 നവംബർ 12: അന്തിമ വാദം പൂർത്തിയായി
- നവംബർ 25: കൊലപാതകത്തിൽ ദമ്പതികൾ കുറ്റക്കാരെന്ന് കോടതി
- 2017 ഒക്ടോബർ 12 : കൊലപാതകത്തിൽ തൽവാർ ദമ്പതികൾ കുറ്റക്കാരല്ലെന്ന് അലഹാബാദ് ഹൈകോടതി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.