രാ​ജ്യം കാ​വി​യ​ണി​യു​േ​മ്പാ​ൾ  ഡ​ൽ​ഹി വെ​ളു​ത്ത​പാ​ട്​ –അ​മി​ത് ​ഷാ

ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഹാട്രിക് ജയത്തിന് പാർട്ടിയെ സജ്ജമാക്കാൻ ബി.ജെ.പി റാലി സംഘടിപ്പിച്ചു. രാംലീല മൈതാനിയിൽ നടന്ന റാലിയിൽ ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുപോലെ ഡൽഹിയിലും വിജയമാവർത്തിക്കാൻ പാർട്ടി പ്രവർത്തകരോട് ആഹ്വാനംചെയ്തു. 

രാജ്യം മൊത്തം കാവിയണിയുേമ്പാൾ ഡൽഹി മാത്രം ഒരു വെളുത്തപാടായി അവശേഷിക്കുകയാണെന്ന് അമിത് ഷാ പറഞ്ഞു. 2014നു ശേഷം ഡൽഹിയിലും ബിഹാറിലുമൊഴികെ ബി.ജെ.പി എല്ലായിടത്തും വിജയിച്ചു. അതിനാൽ, ഡൽഹിയിലെ ഇൗ വെളുത്തപാട് മായ്ക്കുമെന്ന പ്രതിജ്ഞയോടെ പ്രവർത്തകർ മടങ്ങണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷ വിമർശമഴിച്ചുവിട്ട അമിത് ഷാ ആരോപണ വിധേയരായ സ്വന്തം എം.എൽ.എമാർക്കെതിരെ നടപടി സ്വീകരിക്കാൻ വെല്ലുവിളിച്ചു. 

തങ്ങളുടേത് അഴിമതിമുക്ത പാർട്ടിയാണെങ്കിൽ കെജ്രിവാളിേൻറത് അഴിമതിയിൽ മുങ്ങിയതാണെന്നും അമിത് ഷാ അവകാശപ്പെട്ടു. കേന്ദ്ര മന്ത്രിമാരായ വെങ്കയ്യ നായിഡു, നിർമല സീതാരാമൻ, ജിതേന്ദ്ര സിങ്, ഹർഷ് വർധൻ, ബി.ജെ.പി ഡൽഹി പ്രസിഡൻറ് മനോജ് തിവാരി എന്നിവർ സംസാരിച്ചു.

Tags:    
News Summary - AAP more corrupt than any previous government in Delhi: Amit Shah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.