ന്യൂഡൽഹി: സർക്കാർസേവനങ്ങൾ ലഭിക്കണമെങ്കിൽ വിവിധ രേഖകളുമായി ആധാർ ബന്ധിപ്പിക്കണമെന്ന് നിർബന്ധമാക്കിയതിനെതിരെ സമർപ്പിച്ച ഒരുകൂട്ടം ഹരജികൾ ഡൽഹിസർക്കാറും കേന്ദ്രസർക്കാറും തമ്മിലെ തർക്കം സംബന്ധിച്ച കേസ് കേട്ടശേഷം പരിഗണിക്കാമെന്ന് സുപ്രീം കോടതി. ആധാർ സംബന്ധിച്ച കേസുകൾ പരിഗണിക്കാൻ ഭരണഘടനബെഞ്ച് രൂപവത്കരിക്കുമെന്ന് സുപ്രീംകോടതി നേരത്തേ അറിയിച്ചിരുന്നു.
ഇൗ ബെഞ്ചിെൻറ പരിഗണനയിലാണ് ഡൽഹി-കേന്ദ്രസർക്കാർ തർക്കവും എത്തുക. ഡൽഹി പൂർണഅധികാരമുള്ള സംസ്ഥാനമല്ലെന്നും അതിെൻറ ഭരണത്തലവൻ ലഫ്റ്റനൻറ് ഗവർണർ ആണെന്നുമുള്ള ഹൈകോടതി വിധിക്കെതിരെ ഡൽഹിസർക്കാറാണ് ഹരജി സമർപ്പിച്ചത്.അതേസമയം, ആധാർ ബന്ധിപ്പിക്കലിനുള്ള സമയപരിധി മാർച്ച് 31വരെ ദീർഘിപ്പിക്കാമെന്ന് കേന്ദ്രസർക്കാർ വാദിച്ചു. ഇക്കാര്യത്തിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനുള്ള അധികാരം ഭരണഘടന ബെഞ്ചിനാണെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനും ജസ്റ്റിസുമാരായ എ.എം. ഖൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവർ അംഗങ്ങളുമായ ബെഞ്ച് അറിയിച്ചു.ആധാർ ബന്ധിപ്പിക്കൽ തീരുമാനത്തിനെതിരെ ഇടക്കാല സ്റ്റേ അനുവദിക്കണമെന്ന ഹരജിക്കാരുടെ വാദവും പരിഗണിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.