ഓൺലൈൻ വഴി മാത്രമല്ല, നേരിട്ട് തൽകാൽ ടിക്കറ്റെടുക്കാനും ഇനി ആധാർ വേണം; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ...

ജൂ​ലൈ ഒന്ന് മുതൽ തൽകാൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ ആധാർ കാർഡ് നിർബന്ധമാണ്. ഓൺലൈൻ വഴി മാത്രമല്ല, നേരിട്ട് പോയി തൽകാൽ ടിക്കറ്റെടുക്കാനും ഇനി ആധാർ വേണം. മാത്രമല്ല, ഓൺലൈനായി ടിക്കറ്റെടുക്കാൻ ഇനി മുതൽ ആധാർ ​നമ്പർ ഐ.ആർ.സി.ടി.സി അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കണം. അതിന് വലിയ സമയമൊന്നും വേണ്ട. മിനിറ്റുകൾക്കകം നിങ്ങളുടെ മൊബൈൽ ഫോണിൽ നിന്ന് തന്നെ ഐ.ആർ.സി.ടി.സി അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്യാൻ സാധിക്കും.

ബു​ക്കി​ങ് സ​മ​യ​ത്ത് ഉ​പ​യോ​ക്താ​ക്ക​ൾ ന​ൽ​കു​ന്ന മൊ​ബൈ​ൽ ന​മ്പ​റി​ലേ​ക്കാ​ണ് ഒ.​ടി.​പി വ​രു​ക. കൗ​ണ്ട​റു​ക​ൾ വ​ഴി​യോ അം​ഗീ​കൃ​ത ഏ​ജ​ന്റു​മാ​ർ വ​ഴി​യോ ത​ത്കാ​ൽ ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ചെ​യ്യു​​മ്പോ​ഴും ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ച മൊ​ബൈ​ൽ ന​മ്പ​റി​ലേ​ക്കാ​ണ് ഒ.​ടി.​പി വ​രു​ക. ജൂ​ലൈ 15 മു​ത​ൽ ഇ​ത് സ​മ്പൂ​ർ​ണ​മാ​യി ന​ട​പ്പാ​ക്കും.

ഒരു കോച്ചിലെ ആകെ ബർത്തിന്റെ ശരാശരി 10 ശതമാനമാണ് തൽകാൽ ടിക്കറ്റിലേക്ക് മാറ്റിവെക്കുന്നത്. കൺഫേംഡ് തൽകാൽ ക്യാൻസൽ ചെയ്താൽ റീഫണ്ട് ലഭിക്കില്ല. ​എന്നാൽ വെയ്റ്റിങ് ലിസ്റ്റാണെങ്കിൽ നിരക്ക് കഴിച്ച് ബാക്കി പണം ലഭിക്കും.

എങ്ങനെയൊക്കെ ബുക്ക് ചെയ്താലും ട്രെയിൻ പുറപ്പെടുന്നതിന് ഒരു ദിവസം മുമ്പ് തന്നെയാകും തൽകാൽ ടിക്കറ്റ് നൽകുക. രാവിലെ 10 മണി മുതൽ ബുക്കിങ് തുടങ്ങും. 11മണിക്ക് സ്ലീപ്പർ തൽകാൽ നൽകും. ഒരു പി.എൻ.ആർ നമ്പറിൽ നാല് തൽകാൽ ടിക്കറ്റുകൾ വരെ ബുക്ക് ചെയ്യാം.

Tags:    
News Summary - Aadhaar mandatory for tatkal ticket booking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.