Posted On
date_range Updated On
date_range 60 ലക്ഷം ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിച്ചു– രവിശങ്കർ പ്രസാദ്
ന്യൂഡൽഹി: 60 ലക്ഷം ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിച്ചെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. സബ്സിഡികൾ ബാങ്ക് അക്കൗണ്ടുകൾ വഴി നൽകാൻ തുടങ്ങിയതോടെ 58,000 കോടി ലാഭിക്കാൻ കഴിഞ്ഞു. ഗ്യാസ് സബ്സിഡിക്കായി ഉപയോഗിച്ചിരുന്ന 3 കോടി മില്യൺ വ്യാജ അക്കൗണ്ടുകൾ കണ്ടെത്താൻ സാധിച്ചതായും രവിശങ്കർ പ്രസാദ് പറഞ്ഞു.
സാമ്പത്തിക ക്രമക്കേടുകൾ നടത്തുന്നവരും വ്യാജ അക്കൗണ്ടുകൾ ഉള്ളവരും മാത്രമേ ആധാറുമായി ബന്ധിപ്പിക്കുന്നതിനെ ഭയക്കുന്നുള്ളു. രാജ്യത്ത് മുഴുവൻ സേവനങ്ങളും ഒാൺലൈനിലൂടെ നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സൈബർ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക പദ്ധതി ആസൂത്രണം ചെയ്യുമെന്നും രവിശങ്കർ പ്രസാദ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.