ഒരു കപ്പ്​ ഐസ്​ക്രീമിന്​ എത്ര വിലയാകാം? സ്വർണം മേ​െമ്പാടിയിട്ട 'ബ്ലാക്​ ഡയമണ്ടി'ന്​ 60,000 രൂപ മാത്രം

ലണ്ടൻ: അപൂർവ ചേരുവകളിലും മിശ്രിതങ്ങളിലും നിറങ്ങളിലുമായി പല ബ്രാൻഡുകളിൽ ലഭ്യമായ ഐസ്​ക്രീം ഒരു കപ്പ്​ നുണയുന്നത്​ ഏതു പ്രായക്കാർക്കും പ്രിയപ്പെട്ടതാകാതെ തരമില്ല​. 100 രൂപ മുതൽ 500 രൂപ വരെ ഇതിനായി മുടക്കുന്നതും പൊറുക്കും. അപൂർവാവസരങ്ങളിൽ ഇത്​ 5,000 ആയാൽ പോലും തത്​കാലം മറക്കാം. എന്നാൽ, അത്​ അരലക്ഷത്തിനും മുകളിലെത്തിയാലോ? 60,000 രൂപ​ വിലയുള്ള ഐസ്ക്രീമാണ്​ ദുബൈ നഗരത്തിലെ താരം.

വില എല്ലാ കണക്കുകൂട്ടലുകളും ലംഘിച്ച് ഇത്രവലിയ​ ഉയരം കീഴടക്കാൻ എന്താകും കാരണം? മറ്റൊന്നുമല്ല, പൊന്നുംവിലയെന്നു പറയുന്നതിലെ​ പൊന്ന്​ ശരിക്കും ഈ ഐസ്​ക്രീമിലുണ്ട്​. 'ബ്ലാക്​ ഡയമണ്ട്​' എന്നു പേരുള്ള ഐസ്​ക്രീം വാനില ​േഫ്ലവറിൽ​ നിർമിച്ച്​ 23 കാരറ്റ്​ സ്വർണ പാളികൾ ​േമ​​െമ്പാടിയായി ചേർക്കും. കുങ്കുമം, കറുത്ത ട്രഫിൾ എന്നിവയുടെ ടോപ്പിങ്ങും ഇതിലുണ്ട്​. 

ദുബൈയിൽ എല്ലായിടത്തും ​ഈ ഐസ്​ക്രീം ലഭ്യമല്ല. പ്രശസ്​തമായ സ്​കൂപി കഫേയുടെ സവിശേഷ വിഭവമാണിത്​. മനോഹരമായ ഒരു വേഴ്​സാഷെ ബൗളിലാകും ഇത്​ വിളമ്പുക. വെള്ളിയിൽ തീർത്ത ഒരു സ്​പൂൺ ഉപയോഗിച്ച്​ ഇത്​ നുണയാം. ഈ ബൗളും സ്​പൂണും ഉപഭോക്​താവിനുള്ളതാണ്​.

അടുത്തിടെ ഇന്ത്യൻ നടിയും ​േവ്ലാഗറുമായ ഷിനാസ്​ ട്രഷറിവാല ദുബൈയിൽ ഇവിടെനിന്ന്​ ബ്ലാക്​ ഡയമണ്ട്​ ഐസ്​ ക്രീമിനെ കുറിച്ച്​ പോസ്റ്റിട്ടതോടെയാണ്​ വിവരം നാടറിയുന്നത്​. 

Tags:    
News Summary - A Scoop of This Ice Cream | With Topping of 23-Carat Edible Gold Costs Rs 60,000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.